ഓൺലൈൻ പഠനം:വിദ്യാർത്ഥികൾക്ക് ടി.വി നൽകി എ.ഐ.വൈ.എഫ് വെളിയം മേഖലാ കമ്മിറ്റി

ഓൺലൈൻ പഠനം:വിദ്യാർത്ഥികൾക്ക് ടി.വി നൽകി എ.ഐ.വൈ.എഫ് വെളിയം മേഖലാ കമ്മിറ്റി

സ്വന്തം ലേഖകൻ

വെളിയം: എ.ഐ.വൈ.എഫ് വെളിയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടനാവട്ടം ചെന്നാപ്പാറയിലെ മാതാപിതാക്കൾ നഷ്ട്ടപ്പെട്ട് അമ്മൂമ്മയുടെ സംരക്ഷണത്തിൽ കഴിയുന്ന ആറാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ടി.വി നൽകി.

മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും സി.പി.ഐ ജില്ലാ കൗൺസിൽ അംഗവുമായ കെ.ജഗദമ്മ ടീച്ചർ കുട്ടികൾക്ക് കൈമാറി. എ.ഐ.വൈ.എഫ് വെളിയം മേഖലാ കമ്മിറ്റി അർഹത ഉള്ള വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ഓൺ ലൈൻ പഠനത്തിന് സൗകര്യം ഒരുക്കിയത് വളരെ മാതൃകാപരമായ പ്രവർത്തനമാണെന്ന് കെ. ജഗദമ്മ ടീച്ചർ അഭിപ്രായപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റിയുടെ സെക്രട്ടറി ഷെഫീർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ എസ്.വിനയൻ,വെളിയം ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ്‌ ആർ.അജയകുമാർ,

സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗമായ ഒ.സന്തോഷ്‌കുമാർ, എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അജീഷ് എം, എ.ഐ.വൈ.എഫ് വെളിയം മേഖലാ കമ്മിറ്റി അംഗം ദിജു വെളിയം, എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം അരുൺ വെളിയം, സി.പി.ഐ നേതാക്കൻമ്മാരായ സഹദേവൻ ചെന്നാപ്പാറ,മനോജ്‌ എന്നിവർ പങ്കെടുത്തു.