play-sharp-fill
പണ്ടത്തെ പോലെ ഏൽക്കുന്നില്ല.. പുതിയ രീതിയുമായി ഓൺലൈൻ തട്ടിപ്പ് സഘം; വാട്സാപ്പ് കോൾ വരുന്നത് മക്കൾ കേസിൽ പെട്ടുവെന്നും രക്ഷിക്കാൻ പണം നൽകണമെന്ന ആവശ്യവുമായി, ഇരയായത് നിരവധി രക്ഷിതാക്കൾ

പണ്ടത്തെ പോലെ ഏൽക്കുന്നില്ല.. പുതിയ രീതിയുമായി ഓൺലൈൻ തട്ടിപ്പ് സഘം; വാട്സാപ്പ് കോൾ വരുന്നത് മക്കൾ കേസിൽ പെട്ടുവെന്നും രക്ഷിക്കാൻ പണം നൽകണമെന്ന ആവശ്യവുമായി, ഇരയായത് നിരവധി രക്ഷിതാക്കൾ

തിരുവനന്തപുരം : ഓണ്‍ലൈന്‍ രംഗത്തെ തട്ടിപ്പിനെക്കുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കുമ്ബോഴും പുതിയ തട്ടിപ്പ് അവതരിപ്പിച്ച്‌ ജനങ്ങളെ കബളിപ്പിക്കുകയാണ് ഇത്തരം സംഘങ്ങള്‍.മക്കളുടെ പേരില്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പുതിയ രീതി.നിരവധിപേരാണ് കഴിഞ്ഞ മാസത്തിനുള്ളില്‍ ഇത്തരം തട്ടിപ്പിന് ഇരയായത്.ചിലര്‍ ശ്രദ്ധാപൂര്‍വ്വം ഇടപെട്ടതിനാല്‍ തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റ് ചിലര്‍ തട്ടിപ്പിന് ഇരയാവുകയും ചെയ്തു.

വിഷയം ആവര്‍ത്തിച്ചതോടെ തട്ടിപ്പന്റെ ഗൗരവം കണക്കിലെടുത്ത് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്.ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ പരമാവദി ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.കൂട്ടികളുടെ കാര്യമായതിനാല്‍ തന്നെ രക്ഷിതാക്കള്‍ കൂടുതല്‍ ചിന്തിക്കാതെ തട്ടിപ്പിനിരയാകുന്നുവെന്നതാണ് പുതിയ രിതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നത്.

പണം ഓണ്‍ലൈനില്‍ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം നിങ്ങള്‍ക്ക് മനസ്സിലാകുകയുള്ളൂ.ഓണ്‍ലൈന്‍ സാമ്ബത്തികത്തട്ടിപ്പില്‍ പെടാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തുക.അഥവാ ഇങ്ങനെ പണം നഷ്ടമായാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്ബറില്‍ പോലീസിനെ അറിയിക്കാന്‍ ശ്രമിക്കണമെന്നും പൊലീസ് അറിയിച്ചു.തട്ടിപ്പ് സംബന്ധിച്ച്‌ വിശദമായ പോസ്റ്റും കേരളപോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാനരീതിയില്‍ തനിക്ക് ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു രക്ഷിതാവ് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.തന്റെ സഹപാഠിക്കുണ്ടായ അനുഭവം മകന്‍ നേരത്തെ വീട്ടില്‍ അറിയിച്ചത് കൊണ്ട് മാത്രമാണ് തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞത് എന്നും ഉമ ദേവി എന്ന റിട്ട.അധ്യാപിക കൂടിയായ ഫേസ്ബുക്കിലെ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ജാഗ്രതൈ….

ഓണ്‍ ലൈന്‍ തട്ടിപ്പുകള്‍ പുതിയ ഭാവത്തില്‍ രൂപത്തില്‍ ഇന്ന് ഉച്ചക്ക് ഭര്‍ത്താവിന്റെ ഫോണിലേക്ക് ഒരു വാട്ട്സ് ആപ്പ് കാള്‍. വാട്സ് ആപ്പ് ഡിപി പോലീസ് വേഷത്തിലുള്ള ഒരാള്‍.നമ്ബര്‍ പോലീസ ലൈന്‍ എന്നു കാണിക്കുന്നു. കഴിഞ്ഞ ദിവസം സഹപാഠിക്കു വന്ന ഇത്തരം കാളിനെക്കുറിച്ച്‌ മകന്‍ സൂചിപ്പിച്ചതുകൊണ്ട് ഭര്‍ത്താവ് ഫോണ്‍ എന്റെ കൈയിലേക്കു തന്നു. അച്ഛനാണോ എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരം പറഞ്ഞത് സ്ത്രീ ശബ്ദമാണെന്ന് മനസ്സിലായപ്പോള്‍ അമ്മയാണോ എന്ന് വീണ്ടും ഇംഗ്ലീഷില്‍.പിന്നെ അവന്‍ എവിടെയാണെന്നു ചോദ്യം. മറുപടി പറഞ്ഞപ്പോള്‍ പിന്നെ ഹിന്ദിയിലായി സംസാരം.

ഹിന്ദി അറിയില്ലെന്നു പറഞ്ഞപ്പോള്‍ മുറി ഇംഗ്ലീഷില്‍ മകനെ റേപ്പ് കേസില്‍ അറസ്റ്റു ചെയ്തിരിക്കുകയാണെന്ന്്..മകന്‍ ക്ലാസ്സിലാണ് ആ സമയം.അറസ്റ്റു ചെയ്തോ … കുഴപ്പമില്ല …ഞങ്ങള്‍ക്ക് അറിയാമെന്നും പറഞ്ഞു. ബാക്കി സംസാരത്തിന് അച്ഛനും മകളും സമ്മതിക്കാതെ കാള്‍ കട്ട് ചെയ്തു.അതുകൊണ്ട് എത്ര പൈസ കൊടുത്താല്‍ രക്ഷിക്കാമെന്ന് അറിയാന്‍ കഴിഞ്ഞില്ല. തലേന്ന് അവന്റെ സഹപാഠിയുടെ അച്ഛന് വന്ന കോള്‍ മകള്‍ ബ്ലാക്ക്മെയിലിങ്ങ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും 75000 രൂപ കൊടുത്താന്‍ വിടാമെന്നും ആയിരുന്നു. കുട്ടിയുടെ അച്ഛന്‍ വല്ലാതെ വിഷമിച്ചു.

മക്കളുടെ പേരില്‍ കേസുണ്ടെന്നും അറസ്റ്റുചെയ്യുകയാണെന്നും ഇങ്ങനെയുളള നമ്ബറില്‍ നിന്ന് വിളിച്ചു പറഞ്ഞാല്‍ ഏതു രക്ഷിതാവും ഒന്നു ഭയന്നുപോകും.രക്ഷിതാക്കളെ ശ്രദ്ധിക്കുക. ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ വന്നാല്‍ പരിഭ്രാന്തരാവാതെ നന്നായി അന്വേഷിച്ച്‌ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. കോള്‍വന്ന നമ്ബറും ഫോട്ടോയും സഹിതമായിരുന്നു രക്ഷിതാവിന്റെ പോസ്റ്റ്.