ഈരാറ്റുപേട്ടയിൽ വാടകയ്ക്ക് ഫാം നടത്തിയിരുന്ന വീട്ടിൽ നിന്ന് 7 കിലോ 228 ഗ്രാം കഞ്ചാവ് പിടികൂടി : സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഈരാറ്റുപേട്ടയിൽ വാടകയ്ക്ക് ഫാം നടത്തിയിരുന്ന വീട്ടിൽ നിന്ന് 7 കിലോ 228 ഗ്രാം കഞ്ചാവ് പിടികൂടി : സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: തീക്കോയി മംഗളഗിരി മുപ്പത് ഏക്കർ ഭാഗത്ത് വാടകയ്ക്ക് ഫാം എടുത്ത് നടത്തിയിരുന്ന വീട്ടിൽ നിന്ന് 7 കിലോ 228 ഗ്രാം കഞ്ചാവ് പിടികൂടി. ഈരാറ്റുപേട്ട പോലീസ് നടത്തിയ റെയ്ഡിലാണ് പിടികൂടിയത്.

സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട, കടുവാമൂഴി, പാലകുളത്ത് വീട്ടില്‍ സജ്ജു സന്തോഷ് (22), എന്നയാളെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് .

ഐപിഎസ്എച്ച്ഓ സജീവ് ചെറിയാൻ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ട‍‍‍ര്‍ വിഷ്ണു വി.വി, സിവിൽ പോലീസ് ഓഫീസര്‍മാരായ ജോബി ജോസഫ്, പ്രദീപ് എം. ഗോപാൽ, ജിനു.ജി.നാഥ്, അജീഷ് മോൻ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group