ഒരു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് വിദ്യാർത്ഥികൾക്കു കഞ്ചാവ് വിൽക്കാൻ എത്തിയവർ; ജില്ലാ പൊലീസ് സംഘം പിടികൂടിയത് ഈരാറ്റുപേട്ടയിൽ നിന്നും

ഒരു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് വിദ്യാർത്ഥികൾക്കു കഞ്ചാവ് വിൽക്കാൻ എത്തിയവർ; ജില്ലാ പൊലീസ് സംഘം പിടികൂടിയത് ഈരാറ്റുപേട്ടയിൽ നിന്നും

ക്രൈം ഡെസ്‌ക്

കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്കു വിൽക്കാൻ എത്തിച്ച ഒരു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. അരുവിത്തുറ മന്നക്കുന്ന് തട്ടാംപറമ്പിൽ തൻസീം കബിൽ (21), പാറയിൽ വീട്ടിൽ ഹുസൈൻ നൗഷാദ് (23) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഈരാറ്റുപേട്ട കേന്ദ്രീകരിച്ചു യുവാക്കളുടെ സംഘം കഞ്ചാവും മറ്റു ലഹരി മരുന്നുകളും വിതരണം ചെയ്യുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ഹുസൈനും, നൗഷാദും തമിഴ്‌നാട്ടിൽ നിന്നും ബൈക്കിൽ ഈരാറ്റുപേട്ടയിൽ കഞ്ചാവ് എത്തിച്ചു വിൽപ്പന നടത്തുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇരുവരെയും കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇവരുടെ മൊബൈൽ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് അന്വേഷിച്ചതോടെ ഇരുവരും തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് എത്തിയതായി കണ്ടെത്തി.

തുടർന്ന് ഈരാറ്റുപേട്ട വല്യച്ചൻ മലയുടെ ഭാഗത്ത് പൊലീസ് സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ കാറിൽ എത്തിയ പ്രതികളെ പൊലീസ് കണ്ടു. പൊലീസിനെ കണ്ട് കാർ വെട്ടിച്ചു രക്ഷപെടാൻ പ്രതികൾ ശ്രമിച്ചെങ്കിലും, പിന്നാലെ എത്തിയ പൊലീസ് സംഘം ഇവരെ പിടികൂടി. കാറിൽ നടത്തിയ പരിശോധനയിൽ 1.100 കിലോ ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ള, പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബൈജുകുമാർ, എസ്.ഐമാരായ അനുരാജ് എം.എച്ച്, പി.കെ ഷാജഹാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷെറിൻ മാത്യു, ജസ്റ്റിൻ പി.സി, ജോജി ജോസഫ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാർ കെ.ആർ, തോംസൺ കെ.മാത്യു, ശ്രീജിത്ത് ബി.നായർ, അരുൺ എസ്. എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.