play-sharp-fill
അനധികൃതമായി കൈവശം സൂക്ഷിച്ച വെടിമരുന്ന് ശേഖരവുമായി ഒരാൾ അറസ്റ്റിൽ; 44 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ് , 38 കിലോഗ്രാം സർഫർ, 26 കിലോഗ്രാം അലൂമിനിയം പൗഡർ, മൂന്ന് ചാക്ക് ഓലപ്പടക്കം, രണ്ട് കെട്ടുകളിലായി തിരികൾ എന്നിവ പിടിച്ചെടുത്തു

അനധികൃതമായി കൈവശം സൂക്ഷിച്ച വെടിമരുന്ന് ശേഖരവുമായി ഒരാൾ അറസ്റ്റിൽ; 44 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ് , 38 കിലോഗ്രാം സർഫർ, 26 കിലോഗ്രാം അലൂമിനിയം പൗഡർ, മൂന്ന് ചാക്ക് ഓലപ്പടക്കം, രണ്ട് കെട്ടുകളിലായി തിരികൾ എന്നിവ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

വടകര: അനധികൃതമായി കൈവശം സൂക്ഷിച്ച വൻ വെടിമരുന്ന് ശേഖരവുമായി ഒരാൾ അറസ്റ്റിൽ. മടപ്പള്ളി സ്വദേശി അരി നിലം കുനിയിൽ ചന്ദ്രൻ (61) നെയാണ് ചോമ്പാൽ എസ് ഐ എം.കെ. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്.

44 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ് , 38 കിലോഗ്രാം സർഫർ, 26 കിലോഗ്രാം അലൂമിനിയം പൗഡർ, മൂന്ന് ചാക്ക് ഓലപ്പടക്കം, രണ്ട് കെട്ടുകളിലായി തിരികൾ എന്നിവയാണ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച്ച രാവിലെയാണ് ചന്ദ്രന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. 10 ഓളം ചാക്കുകളിലും കണ്ടെയ്നറുകളിലായി വീടിനകത്ത് മുറിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ.

പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് അനധികൃതമായി കടത്തി കൊണ്ട് വന്ന് ഓലപ്പടക്കങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ലൈസൻസില്ലാതെ സ്ഫോടക വസ്തു കൈവശം വെച്ചതിനും അനധികൃതമായി പടക്കം നിർമിച്ചതിനും എക്സ്പ്ലോസീവ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു.