ഓണ വിപണി ലക്ഷ്യമിട്ട് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നടത്തിയ പാവയ്ക്ക കൃഷിയിൽ നൂറുമേനി വിളവ്: വൈക്കം കുലശേഖരമംഗലം നളന്ദയിൽ സുന്ദരനാണ് പാവയ്ക്ക കൃഷിയിൽ വൻനേട്ടം കൈവരിച്ചത്.
വൈക്കം:ഓണ വിപണി ലക്ഷ്യമിട്ട് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നടത്തിയ പാവയ്ക്ക കൃഷിയിൽ നൂറുമേനി വിളവ്. ജൈവ പച്ചക്കറി കർഷകനായ മറവൻതുരുത്ത് കുലശേഖരമംഗലം നളന്ദയിൽ സുന്ദരനാണ് പാവയ്ക്ക കൃഷിയിൽ വൻനേട്ടം കൈവരിച്ചത്.30
സെൻ്റ് സ്ഥലത്താണ് വലിയ പന്തൽ തീർത്ത് സുന്ദരൻ പാവയ്ക്ക കൃഷി നടത്തിയത്. 100 കിലോ പാവയ്ക്ക വിൽപനയ്ക്ക് പാകമായി ഇപ്പോൾ കൃഷിയിടത്തിലുണ്ട്. മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ടി. പ്രതാപൻപാവയ്ക്ക കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.
മറവൻതുരുത്ത് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പോൾതോമസ് മണിയല അധ്യക്ഷത വഹിച്ച യോഗത്തിൽ മറവൻതുരുത്ത് കൃഷിഓഫീസർ ആശ. എ.നായർ മുഖ്യപ്രഭാഷണം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പി.എസ്.വിജയൻ, കർഷകൻ സുന്ദരൻ നളന്ദ തുടങ്ങിയവർ സംബന്ധിച്ചു. 50 വർഷമായി ജൈവ പച്ചക്കറി കൃഷിയിൽ വ്യാപൃതനാണ് സുന്ദരൻ നളന്ദ. രണ്ടേമുക്കാൽ ഏക്കറിൽ പാവൽ ,
കോവൽ ,പടവലം, മത്തൻ, കുമ്പളം, വിവിധ ഇനം വാഴകൾ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പഴം ,പച്ചക്കറി കൃഷിക്കു പുറമെ മത്സ്യകൃഷിയു ഇദ്ദേഹം വിജയകരമായി നടത്തിവരുന്നു. മറവൻതുരുത്ത് പഞ്ചായത്ത് മികച്ച പച്ചക്കറി കർഷകനായി നിരവധി തവണ
ആദരിച്ചിട്ടുള്ള സുന്ദരൻ നളന്ദയ്ക്ക് പഞ്ചായത്ത്, കൃഷിഭവൻ അധികൃതരും പൂർണ പിന്തുണയും പ്രോത്സാഹനവും നൽകുന്നു.