play-sharp-fill
നിയമസഭാ ജീവനക്കാര്‍ക്കായി  ഓണസദ്യയൊരുക്കി സ്പീക്കർ; പകുതിയാളുകൾക്ക് വിളമ്പിയപ്പോള്‍ തന്നെ സദ്യ തീര്‍ന്നു ; ആയിരം പേര്‍ക്ക് സദ്യയൊരുക്കിയാല്‍ 1250 പേര്‍ക്ക് വയറു നിറച്ചു കഴിക്കാമെന്ന പഴമക്കാരുടെ രീതി ഇപ്പോള്‍ നടക്കില്ല ; നിയമസഭയില്‍ 1300 പേര്‍ക്കൊരുക്കിയ ഓണസദ്യ 800 പേര്‍ കഴിച്ചതോടെ പാത്രം കാലി  !!! ; സദ്യയുണ്ണാൻ എത്തിയ സ്പീക്കറും പേഴ്‌സണല്‍ സ്റ്റാഫും ഇരുപത് മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ കിട്ടിയില്ല ;  സ്പീക്കറും സംഘവും മടങ്ങിയത് പായസവും പഴവും കഴിച്ച്‌ ; നിയമസഭയെ കുഴപ്പത്തിലാക്കി ഓണസദ്യ വിളമ്പല്‍ !

നിയമസഭാ ജീവനക്കാര്‍ക്കായി ഓണസദ്യയൊരുക്കി സ്പീക്കർ; പകുതിയാളുകൾക്ക് വിളമ്പിയപ്പോള്‍ തന്നെ സദ്യ തീര്‍ന്നു ; ആയിരം പേര്‍ക്ക് സദ്യയൊരുക്കിയാല്‍ 1250 പേര്‍ക്ക് വയറു നിറച്ചു കഴിക്കാമെന്ന പഴമക്കാരുടെ രീതി ഇപ്പോള്‍ നടക്കില്ല ; നിയമസഭയില്‍ 1300 പേര്‍ക്കൊരുക്കിയ ഓണസദ്യ 800 പേര്‍ കഴിച്ചതോടെ പാത്രം കാലി !!! ; സദ്യയുണ്ണാൻ എത്തിയ സ്പീക്കറും പേഴ്‌സണല്‍ സ്റ്റാഫും ഇരുപത് മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ കിട്ടിയില്ല ; സ്പീക്കറും സംഘവും മടങ്ങിയത് പായസവും പഴവും കഴിച്ച്‌ ; നിയമസഭയെ കുഴപ്പത്തിലാക്കി ഓണസദ്യ വിളമ്പല്‍ !

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ ഒരുക്കിയ ഓണസദ്യ പകുതിയോളം പേര്‍ക്കു വിളമ്പിയപ്പോള്‍ തീര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് സൂചന . നിയമസഭാ സെക്രട്ടറിയേറ്റ് തന്നെ ഇത് അന്വേഷിക്കും. സദ്യയുണ്ണാൻ എത്തിയ സ്പീക്കര്‍ എ.എൻ.ഷംസീറും പഴ്‌സനല്‍ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഊണ് കിട്ടിയില്ല. ഒടുവില്‍ പായസവും പഴവും മാത്രം കഴിച്ച്‌ സ്പീക്കറും സംഘവും മടങ്ങി. ഇതോടെയാണ് വിവാദമാകുന്നത്.

മിത്തും വിശ്വാസവുമെല്ലാം ചര്‍ച്ചയാകുന്ന കാലത്ത് നിയമസഭയിലെ ഓണ സദ്യ കഴിച്ചുവെന്ന വിശ്വാസത്തില്‍ പലരും അവിടം വിട്ടു. ഇതില്‍ സ്പീക്കറും ഉണ്ടായിരുന്നുവെന്നതാണ് വസ്തുത.  1300 പേര്‍ക്കായി ഒരുക്കിയ ഓണസദ്യയാണ് 800 പേര്‍ക്കു മാത്രം വിളമ്ബി അവസാനിപ്പിച്ചത്. മുൻപ് ജീവനക്കാര്‍ പിരിവെടുത്താണു നിയമസഭയില്‍ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. ഇത്തവണ ഓണസദ്യ സര്‍ക്കാര്‍ ചെലവില്‍ നടത്താൻ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലാണ്. ഇതിനിടെയായിരുന്നു ഇത്തരത്തിലൊരു തീരുമാനവും. അത് സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ പണം തട്ടാൻ വേണ്ടി കുറച്ചു പേര്‍ക്ക് മാത്രമേ സദ്യ എത്തിച്ചുള്ളൂവെന്നാണ് വസ്തുത. സാധാരണ കല്യാണങ്ങളിലും മറ്റും ആയിരം പേര്‍ക്ക് സദ്യയൊരുക്കിയാല്‍ 1250 പേര്‍ക്ക് നല്‍കാം. എന്നാല്‍ ഇവിടെ 1300 പേര്‍ക്കുള്ളത് 800 പേര്‍ക്ക് കൊടുത്തപ്പോള്‍ തീര്‍ന്നു. ഒരു സദ്യയ്ക്ക് 250 രൂപയില്‍ അധികം കൊടുത്തുവെന്നാണ് സൂചന. അതായത് 500 സദ്യയ്ക്കുള്ള പണം അതു കൊണ്ടു വരാതെ തട്ടാനുള്ള അഴിമതിയാണ് നടന്നത്.

1,300 പേര്‍ക്ക് ഓണസദ്യ നല്‍കാനായി ക്വട്ടേഷൻ വിളിച്ചു. കാട്ടാക്കട മുതിയാവിളിലെ കേറ്ററിങ് ഏജൻസി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതിനാല്‍ ക്വട്ടേഷൻ അവര്‍ക്കു നല്‍കി. 400 പേര്‍ക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്ബിയത്. ആദ്യത്തെ പന്തിയില്‍ എല്ലാവര്‍ക്കും സദ്യ ലഭിച്ചു. എന്നാല്‍, രണ്ടാമത്തെ പന്തിയില്‍ പകുതിപ്പേര്‍ക്ക് വിളമ്ബിയപ്പോള്‍ തീര്‍ന്നു. ഇതേ സമയത്താണ് സ്പീക്കറും സംഘവും എത്തിയത്. ഇവര്‍ക്കായി കസേര ക്രമീകരിച്ച്‌ ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. ഇതോടെ പ്രതിസന്ധിയായി.

സദ്യ കഴിച്ചു കൊണ്ടിരുന്നവരുടെ ഭാഗത്തു നിന്നു പായസവും പഴവും എത്തിച്ചുനല്‍കി. രണ്ടും കഴിച്ച്‌ സ്പീക്കറും സംഘവും ഹാള്‍ വിട്ടു. രണ്ടാം പന്തിയില്‍ കാത്തിരുന്ന ബാക്കിയുള്ളവര്‍ക്ക് എവിടെ നിന്നോ ചോറും ഏതാനും കറികളും എത്തിച്ചു നല്‍കി. അതോടെ ഓണസദ്യ അവസാനിച്ചു. സിപിഎം ബന്ധമുള്ള വ്യക്തിയാണ് സദ്യയ്ക്കുള്ള ക്വട്ടേഷൻ പിടിച്ചതെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം പ്രഹസനമാകാനും സാധ്യത ഏറെയാണ്. ഏതായാലും സ്പീക്കര്‍ നല്ല പ്രതിഷേധത്തിലാണ്.

പുറത്ത് കാത്തുനിന്ന അഞ്ഞൂറോളം പേര്‍ ഇന്ത്യൻ കോഫി ഹൗസിലും മറ്റും പോയാണ് വിശപ്പടക്കിയത്. സദ്യ പ്രതീക്ഷിച്ചു വന്ന പലരും പൊറോട്ടയും ചപ്പാത്തിയും കഴിച്ചു. ഓണസദ്യയുള്ളതിനാല്‍ കോഫി ഹൗസിലും കുറച്ച്‌ ആഹാരമാണു കരുതിയിരുന്നത്. അതിനാല്‍ അവസാനം എത്തിയ ഏതാനും പേര്‍ക്ക് അവിടെയും ഭക്ഷണം കിട്ടിയില്ല.

സദ്യ അലങ്കോലമായതിനെക്കുറിച്ച്‌ അന്വേഷിക്കാൻ സ്പീക്കര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമസഭാ ജീവനക്കാര്‍ക്കും വാച്ച്‌ ആൻഡ് വാര്‍ഡിനും സഭയുടെ ചുമതലയുള്ള കരാര്‍ ജീവനക്കാര്‍ക്കുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കലാകായിക മത്സരങ്ങളും അത്തപ്പൂക്കള മത്സരവും അരങ്ങേറി.