ഓണം ആഘോഷിക്കാനെത്തിയ പിടികിട്ടാപ്പുള്ളികളെ പൂട്ടി പൊലീസ്; തലസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ പിടിയിലായത് ഒളിവില്‍ കഴിഞ്ഞിരുന്ന 107 പേര്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് നടത്തിയ റെയ്ഡില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 107 കുറ്റവാളികളെ അറസ്റ്റ് ചെയ്തു.
പിടികൂടിയവരില്‍ 94പേര്‍ വാറണ്ട് പ്രതികളും 13 പേര്‍ പിടികിട്ടാപ്പുള്ളികളുമാണ്. തിരുവനന്തപുരം റൂറല്‍ എസ്‌പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജില്ലവിട്ടിരുന്ന പ്രതികള്‍ ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് തിരിച്ചെത്തിയത് മനസിലാക്കിയായിരുന്നു പോലീസിന്റെ നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്യും.
സാമൂഹ്യവിരുദ്ധര്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. ബസ് സ്റ്റാന്‍ഡുകളിലും മാര്‍ക്കറ്റുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഷാഡോ ടീം ഉള്‍പ്പെടെയുള്ള പൊലീസിനെ വിന്യസിക്കുമെന്നും റൂറല്‍ എസ്‌പി അറിയിച്ചു.
ഓണക്കാലത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ രാവിലെ ഒമ്ബത് മണിവരെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വ്യാപകമായ പരിശോധനകള്‍ നടന്നത്.
പ്രത്യേക ലിസ്റ്റ് തയാറാക്കിയായിരുന്നു പരിശോധന. ഗുരുതരകുറ്റം ചെയ്തവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. മറ്റുള്ളവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നല്‍കി വിട്ടയയ്ക്കാനുമാണ് തീരുമാനം.