ഭാഗ്യശാലി എത്തിയത് രാത്രി 7 മണിക്കും 8 മണിക്കും ഇടയില്‍; എന്റെ കൈകൊണ്ട് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ വലിയ സന്തോഷം; ഒന്നാം സമ്മാനം വിറ്റത് ആറ്റിങ്ങല്‍ ഭഗവതി ലക്കി സെന്ററിലെ തങ്കരാജന്‍

ഭാഗ്യശാലി എത്തിയത് രാത്രി 7 മണിക്കും 8 മണിക്കും ഇടയില്‍; എന്റെ കൈകൊണ്ട് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ വലിയ സന്തോഷം; ഒന്നാം സമ്മാനം വിറ്റത് ആറ്റിങ്ങല്‍ ഭഗവതി ലക്കി സെന്ററിലെ തങ്കരാജന്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഓണം ബംപര്‍ ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് വിറ്റത് ആറ്റിങ്ങല്‍ ഭഗവതി ലക്കി സെന്ററിലെ ഏജന്റ് തങ്കരാജന്‍.
ഠഖ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

‘ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കും ഇടയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഏജന്‍സിയിലെ ടിക്കറ്റ് തീര്‍ന്നതിനാല്‍ മറ്റ് കടകളില്‍ നിന്നാണ് ടിക്കറ്റ് ഇവിടെ കൊണ്ടു വന്നത്. അതില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഇപ്പോള്‍ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എന്റെ കൈകൊണ്ട് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്’- തങ്കരാജന്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റ് കോട്ടയം പാലാ മീനാക്ഷി ലക്കി സെന്ററാണ് വിറ്റത്. പാലായിലെ പാപ്പച്ചന്‍ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. മൂന്നാം സമ്മാനം ഒരു കോടി രൂപയാണ്. മൂന്നാം സമ്മാനത്തിനര്‍ഹമായ ഒരു ടിക്കറ്റ് കോട്ടയം ഭാഗ്യലക്ഷ്മി ലക്കി സെന്റാണ് വിറ്റത്.