play-sharp-fill
കടബാധ്യത പെരുകിയപ്പോൾ രക്ഷപ്പെടാനുള്ള അവസാന ശ്രമം; ഓണം ബമ്പർ എടുത്തത്; ഒരുമാസത്തെ ശമ്പളത്തിലേറെയും ചിലവാക്കി; 20,000 രൂപ ചിലവിട്ട് വാങ്ങിയ 40 ടിക്കറ്റുകളും കള്ളൻ കൊണ്ടുപോയി; പോലീസിൽ പരാതി നൽകി തൃശ്ശൂർ സ്വദേശിയായ രമേഷ് കുമാർ

കടബാധ്യത പെരുകിയപ്പോൾ രക്ഷപ്പെടാനുള്ള അവസാന ശ്രമം; ഓണം ബമ്പർ എടുത്തത്; ഒരുമാസത്തെ ശമ്പളത്തിലേറെയും ചിലവാക്കി; 20,000 രൂപ ചിലവിട്ട് വാങ്ങിയ 40 ടിക്കറ്റുകളും കള്ളൻ കൊണ്ടുപോയി; പോലീസിൽ പരാതി നൽകി തൃശ്ശൂർ സ്വദേശിയായ രമേഷ് കുമാർ

തൃശൂര്‍: കടബാധ്യത പെരുകിയപ്പോള്‍ രക്ഷപ്പെടാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് രമേഷ് കുമാര്‍ ഓണം ബംബര്‍ എടുത്തത്.

ഒരുമാസത്തെ ശമ്ബളത്തിലേറെയും ചെലവാക്കി 40 ടിക്കറ്റുകളാണ് രമേഷ് എടുത്തത്. ഭാഗ്യ ദേവതയുടെ അനുഗ്രഹം കാത്തിരിക്കുകയാണെങ്കിലും ദൗര്‍ഭാഗ്യത്തിന്റെ കണക്ക് പുസ്തകത്തില്‍ ഒന്നാം സ്ഥാനത്താണ് ഈ മനുഷ്യന്‍.

55 ലക്ഷത്തോളം രൂപയുടെ കടബാധ്യതയ്ക്കു നടുവിലാണ് പുത്തൂര്‍ പൗണ്ട് റോഡ് കരുവാന്‍ രമേഷിന്റെ ജീവിതം. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് 20,000 രൂപ മുടക്കി 40 ഓണം ബംബര്‍ ടിക്കറ്റുകള്‍ എടുത്തത്. എന്നാല്‍ രമേഷ് വാങ്ങിയ ടിക്കറ്റുകള്‍ എല്ലാം മോഷണം പോയി. രമേഷിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കളുമായി സ്വത്തു തര്‍ക്കമുള്ള രമേഷ് ഒറ്റയ്ക്കാണു താമസിക്കുന്നത്. ലോട്ടറിയടിച്ചാല്‍ കടം വീട്ടാമെന്ന പ്രതീക്ഷയിലാണു ടിക്കറ്റുകള്‍ വാങ്ങിയത്.

25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബംപറിന്റെ നറുക്കെടുപ്പ് ഇന്നാണ്. മോഷ്ടിക്കപ്പെട്ട ടിക്കറ്റുകള്‍ കണ്ടുകിട്ടിയില്ലെങ്കിലോ എന്നു ഭയന്നു രമേഷ് കഴിഞ്ഞ ദിവസം 10 ടിക്കറ്റുകള്‍ കൂടി വാങ്ങിവച്ചിട്ടുണ്ട്.