play-sharp-fill
25 കോടി ഇത്തവണ കാസർകോട് സ്വന്തമാക്കുമോ ? ജില്ലയിൽ തിരുവോണം ബംമ്പർ വില്‍പന പൊടി പൊടിക്കുന്നു; കഴിഞ്ഞ ശനിയാഴ്ച വരെ വിതരണം ചെയ്തത് 1.22 ലക്ഷം ടിക്കറ്റുകൾ; കാസർകോട്ടെ ബമ്പർ ടിക്കറ്റിനായി മറ്റ് ജില്ലകളില്‍ നിന്നും ഏജന്റുമാർ എത്തുന്നുണ്ടത്രേ

25 കോടി ഇത്തവണ കാസർകോട് സ്വന്തമാക്കുമോ ? ജില്ലയിൽ തിരുവോണം ബംമ്പർ വില്‍പന പൊടി പൊടിക്കുന്നു; കഴിഞ്ഞ ശനിയാഴ്ച വരെ വിതരണം ചെയ്തത് 1.22 ലക്ഷം ടിക്കറ്റുകൾ; കാസർകോട്ടെ ബമ്പർ ടിക്കറ്റിനായി മറ്റ് ജില്ലകളില്‍ നിന്നും ഏജന്റുമാർ എത്തുന്നുണ്ടത്രേ

കാസർഗോഡ്: തിരുവോണം ബംമ്പർ വില്‍പന പൊടി പൊടിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച വരെ 1.22 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിലെ ലോട്ടറി ഓഫീസുകളില്‍ വിതരണം ചെയ്തത്. മറ്റു ജില്ലകളില്‍ നിന്നടക്കം കാസർഗോഡേക്ക് ടിക്കറ്റ് വാങ്ങാൻ ഏജന്റുമാർ എത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.

വിദ്യാനഗറിലെ ജില്ലാ ഓഫിസില്‍ 90,840 ടിക്കറ്റുകളും കാഞ്ഞങ്ങാട് സബ് ഓഫിസില്‍ 32,080 ടിക്കറ്റുകളുമാണ് ശനിയാഴ്ച ഒരു മണിവരെ വിറ്റ് പോയത്. കഴിഞ്ഞ വർഷം 2.45 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിലെ രണ്ടു ഓഫിസുകളിലൂടെ വിറ്റത്.

ഇത്തവണ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുമെന്ന് തന്നെയാണ് അധികൃതർ പറയുന്നത്. കാസർകോട്ടെ ബമ്പർ ടിക്കറ്റിനായി മറ്റ് ജില്ലകളില്‍ നിന്നും ഏജന്റുമാർ എത്തുന്നുണ്ടത്രേ. അതുകൊണ്ട് തന്നെ ഈ മാസം കഴിയുമ്പോഴേക്കും ടിക്കറ്റ് വില്‍പന കുതിച്ചുയരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സംസ്ഥാനത്ത് ഓണം ബംമ്പറിന് ആവശ്യക്കാർ ഏറുകയാണ്. തിരുവോണ ദിനത്തില്‍ മാത്രം നിരവധി ടിക്കറ്റുകളാണ് വിറ്റുപോയതെന്ന് ലോട്ടറി കടക്കാർ പറയുന്നു. 500 രൂപയാണ് ടിക്കറ്റ് വിലയെങ്കിലും അടിക്കുന്നത് കോടികള്‍ ആണെന്നതിനാല്‍ പണം മുടക്കാൻ ആളുകള്‍ മടിക്കുന്നില്ലെന്നാണ് കടക്കാർ പറയുന്നത്.

മാത്രമല്ല, കൂടുതല്‍ സമ്മാനങ്ങള്‍ ഉണ്ടെന്നതും ആളുകളെ ഭാഗ്യപരീക്ഷണത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. ഓണം ബമ്പർ ഒന്നാം സമ്മാനം 25 കോടിയാണ്. ഇത്തവണ 20 പേർക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിക്കുക.

മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍.

സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. ബിആർ 99 ഓണം ബമ്പർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. കഴിഞ്ഞ തവണ ഓണം ബംമ്പർ തമിഴ്നാട് സ്വദേശികളായ നാല് പേർക്കാണ് ലഭിച്ചത്.

ഇത്തവണ തമിഴ്നാട്ടില്‍ നിന്നും ലോട്ടറി വാങ്ങാനായി കൂട്ടത്തോടെ ആളുകള്‍ എത്തുന്നുണ്ടെന്ന് വാളയാർ അതിർത്തിയില്‍ നിന്നുള്ള കടക്കാർ പറഞ്ഞിരുന്നു.