play-sharp-fill
ഉമ്മന്‍ചാണ്ടിക്കുനേരേ ഉയര്‍ന്ന ലൈം ഗികാരോപണം അടിസ്ഥാന രഹിതം; ലൈംഗീക ആരോപണത്തിന് നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ താനിന്ന് ലജ്ജിക്കുന്നുവെന്ന്  ദേശാഭിമാനി മുന്‍ എഡിറ്റര്‍ മാധവന്‍കുട്ടി

ഉമ്മന്‍ചാണ്ടിക്കുനേരേ ഉയര്‍ന്ന ലൈം ഗികാരോപണം അടിസ്ഥാന രഹിതം; ലൈംഗീക ആരോപണത്തിന് നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ താനിന്ന് ലജ്ജിക്കുന്നുവെന്ന് ദേശാഭിമാനി മുന്‍ എഡിറ്റര്‍ മാധവന്‍കുട്ടി

സ്വന്തം ലേഖിക

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിക്കുനേരേ ഉയര്‍ന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമെന്ന് ദേശാഭിമാനി മുൻ എഡിറ്റര്‍ മാധവൻകുട്ടി.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാധവൻകുട്ടി ഇക്കാര്യം വ്യക്തമാക്കുന്നത്. ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്ററായിരിക്കുന്ന സമയത്താണ് “സരിത ” വിഷയത്തില്‍ ഉമ്മൻ ചാണ്ടിക്കു നേരേ ലൈംഗിക ആരോപണം ഉയര്‍ന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണം കൊണ്ടു മൗനത്തിലൂടെ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ താൻ ഇനിന്ന് ലജ്ജിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഐ എസ് ആര്‍ ഒ ചാരക്കേസ് തുടങ്ങിയ സംഭവങ്ങളിലെ ഉമ്മൻചാണ്ടിയുടെ പങ്കിനെ കുറിച്ചും മാധവൻകുട്ടി തന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.