ഒമിക്രോണ്‍ വ്യാപനം: സംസ്ഥാനത്ത് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു

ഒമിക്രോണ്‍ വ്യാപനം: സംസ്ഥാനത്ത് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രാത്രി കർഫ്യു പ്രഖ്യാപിച്ചു.

കടകള്‍ രാത്രി 10 ന് അടയ്ക്കണം. പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യു. വ്യാഴം മുതല്‍ ഞായര്‍ വരെയാണ് നിയന്ത്രണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനപരിശോധന കര്‍ശനമാക്കും. ആള്‍ക്കൂട്ടവും അനാവശ്യയാത്രയും അനുവദിക്കില്ല. ലംഘിക്കുന്നര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കും.

അതേസമയം രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.