video
play-sharp-fill
ഒമിക്രോണ്‍ വ്യാപനം; സംസ്ഥാനത്ത് പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം അനുവദിക്കില്ല

ഒമിക്രോണ്‍ വ്യാപനം; സംസ്ഥാനത്ത് പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം അനുവദിക്കില്ല

സ്വന്തം ലേഖിക

തിരുവനന്തപുരം: ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തില്‍
സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം സിനിമ പ്രദര്‍ശനം അനുവദിക്കില്ല.

സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളില്‍ രാത്രികാല ഷോകള്‍ വിലക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഒമിക്രോണ്‍ സാഹചര്യം മുന്‍നിര്‍ത്തി ഇന്നലെയാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് സ‍ര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം.

ഈ ദിവസങ്ങളില്‍ എല്ലാ വ്യാപാരികളും കടകള്‍ രാത്രി പത്തു മണിക്ക് അടയ്ക്കണം. ആള്‍ക്കൂട്ടങ്ങളും അനാവശ്യയാത്രകളും പാടില്ല.