സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 29
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 29 ആയി.
ഇന്നലെ ഒന്‍പതു പേര്‍ക്കു രോഗബാധ കണ്ടെത്തിയിരുന്നു. ബ്രിട്ടന്‍, അല്‍ബേനിയ, നൈജീരിയ എന്നിവിടങ്ങളില്‍നിന്ന് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലു പേര്‍ എറണാകുളത്തും ഒരാള്‍ കോഴിക്കോട്ടുമാണ് എത്തിയത്.
വിദേശത്ത് നിന്ന് എത്തിയ 66 പേരെ പരിശോധിച്ചപ്പോള്‍ 33 പേര്‍ക്ക് ഒമിക്രോൺ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ അറിയിച്ചു. അടുത്തിടെ 18,129 പേരാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.
ഇവരിലും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നടത്തിയ പരിശോധനയില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് 33 പേര്‍ക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നേരത്തെ ഒരാള്‍ക്ക് ഒമിക്രോൺ കണ്ടെത്തിയിരുന്നു.