play-sharp-fill
ഒമിക്രോൺ തീവ്രമായേക്കില്ല;  വ്യാപന തോത് കുറവാണെങ്കിൽ മൂന്നാം തരംഗ സാധ്യത കുറയുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്

ഒമിക്രോൺ തീവ്രമായേക്കില്ല; വ്യാപന തോത് കുറവാണെങ്കിൽ മൂന്നാം തരംഗ സാധ്യത കുറയുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ തീവ്രമായേക്കില്ലെന്ന് കേന്ദ്രം. കൊവിഡ് രോഗ ലക്ഷണങ്ങൾ നേരിയ തോതിലായിരിക്കുമെന്നും, രോഗം പെട്ടെന്ന് ഭേദപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കി.


വ്യാപന തോത് കുറവാണെങ്കിൽ മൂന്നാം തരംഗ സാധ്യത കുറയുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഒമിക്രോൺ പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യുന്നത് കേന്ദ്രത്തിന്റെ സജീവപരിഗണനയിലാണ്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ
രോഗലക്ഷണങ്ങൾ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ മൂലമുണ്ടാകുന്ന കൊവിഡ് വേഗത്തിൽ സുഖപ്പെടുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. രോഗവ്യാപനം തീവ്രമായില്ലെങ്കിൽ മൂന്നാം തരംഗ സാധ്യത കുറയുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ ഒമിക്രോൺ ഭീഷണിയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാരിന്‍റെ സജീവപരിഗണനയിലാണ്.

നിലവിലെ വാക്സീനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഒമിക്രോണിനാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസ് ആവശ്യം ശക്തമാകുന്നത്. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. അതേസമയം, നേരത്തെ കേരളവും കർണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് വിതരണം ചെയ്യണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരുന്നു.

ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളവർക്കും മുതിർന്നവർക്കും മൂന്നാം ഡോസ് നൽകിയെക്കുമെന്നാണ് സൂചനകൾ. അതിനിടെ ബെം​ഗളൂരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ച ഡോക്ടർ അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിൽ പങ്കെടുത്തിരുന്നതായി റിപ്പോർട്ട്.