ഗുണ്ടാ നേതാവ് ഓം പ്രകാശിനുവേണ്ടി കൊച്ചിയിൽ റൂം എടുത്തത് മറ്റൊരാൾ ; ശനിയാഴ്ച റൂമിലെത്തിയ ഓംപ്രകാശിനെ കാണാനെത്തിയത് സിനിമാ പ്രവർത്തകർ ഉൾപ്പെടെ ഇരുപതോളം പേർ ; അതിൽ പ്രമുഖർ ശ്രീനാഥ് ഭാസിയും പ്രയാഗയുമെന്ന് റിമാൻ്റ് റിപ്പോർട്ട് ; കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിവില്ലാത്തതിനാല്‍ ഓംപ്രകാശിന് ജാമ്യം അനുവദിച്ച് കോടതി
കൊച്ചി : പോലീസ് കസ്റ്റഡിയില്‍ എടുത്ത കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ കോടതി ജാമ്യത്തില്‍ വിട്ടു. കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിവു കണ്ടെത്താന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന കവര്‍ മാത്രമാണ് പിടികൂടാനായതെന്നും കോടതി കണ്ടെത്തി. പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം ഗുണ്ടാ നേതാവിന്റെ മുറിയില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയവരില്‍ സിനിമാ താരങ്ങളും ഉണ്ടായിരുന്നു. 20തോളം പേരാണ് ഇവിടെ മുറി സന്ദര്‍ശിച്ചത്. നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും ഓംപ്രകാശിനെ കാണാന്‍ എത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സിനിമാ താരങ്ങളുടെ പേരുകള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വന്നത് മലയാള സിനിമാ രംഗത്ത് വിവാദങ്ങള്‍ക്കും ഇടയാക്കിയേക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ചയാണ് ഓംപ്രകാശ് ഹോട്ടലില്‍ മുറിയെടുത്തത്. ഇതിനു ശേഷമാണ് സിനിമാ രംഗത്തെ ആളുകള്‍ എഥത്ിയതും. മുറിയില്‍ ലഹരിമരുന്ന് ഉപയോഗം നടന്നോ എന്നുള്ള പരിശോധന പോലീസ് നടത്തിയരുന്നു. ഓംപ്രകാശിനെ ഇന്നലെ വൈകിട്ട് കൊച്ചി സിറ്റി ഡിസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. പരിശോധനയില്‍ ഷിഹാസിന്റെ മുറിയില്‍നിന്നും രാസലഹരിയും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു. ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ കൊച്ചിയില്‍ വന്നതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കൊച്ചിയിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ട്.
1999 മുതല്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകല്‍, വീടുകയറി ആക്രമണങ്ങള്‍, ലഹരി ഇടപാടുകള്‍ ഉള്‍പ്പെടെ ഇരുപതിലേറെ കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്. അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയതാണ്. കഴിഞ്ഞ വര്‍ഷം പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസില്‍ ഒളിവില്‍ പോയ ഓംപ്രകാശിനെ കുടുക്കിയത് റിയല്‍ എസ്റ്റേറ്റ് കച്ചവടവുമായി ബന്ധപ്പെട്ട ഫോണ്‍ വിളികളായിരുന്നു.
11 മാസം വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന ഓംപ്രകാശ് തലസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളിലും തര്‍ക്കങ്ങളിലും രഹസ്യമായി ഇടപെടുന്നതും പലരെയും ഭീഷണിപ്പെടുത്തുന്നതും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളുമായി ബന്ധമുള്ളവരുടെ പട്ടിക തയാറാക്കി ഇവരുടെ ഫോണ്‍ വിളികളും സമൂഹമാധ്യമ അക്കൗണ്ടുകളും ബാങ്ക് ഇടപാടുകളും നിരീക്ഷിച്ചാണ് ഓം പ്രകാശിനെ പിടികൂടിയത്.