പട്ടാള ബൈക്ക് ഓ എൽ എക്സ് വഴി വിൽപ്പനയ്ക്ക് : വണ്ടി വാങ്ങാനെത്തിയ മലയാളിയുടെ പോക്കറ്റ് കാലിയായി; പോയത് 33000 രൂപ

പട്ടാള ബൈക്ക് ഓ എൽ എക്സ് വഴി വിൽപ്പനയ്ക്ക് : വണ്ടി വാങ്ങാനെത്തിയ മലയാളിയുടെ പോക്കറ്റ് കാലിയായി; പോയത് 33000 രൂപ

തേർഡ് ഐ ബ്യൂറോ

ബംഗളൂരു: ഒ.എൽ.എക്സ് വഴി പട്ടാള ബൈക്ക് വിൽക്കാനുണ്ട് എന്ന് കണ്ട് ബൈക്ക് വാങ്ങാൻ എത്തിയ മലയാളിക്ക് കാൽ ലക്ഷത്തോളം രൂപ നഷ്ടമായി. ഒ.​എ​ല്‍.​എ​ക്സിലെ പരസ്യം കണ്ട് ഒാ​ണ്‍​ലൈ​ന്‍ വെ​ബ്സൈ​റ്റ് വ​ഴി ബൈ​ക്ക് വാ​ങ്ങാ​ന്‍ ശ്ര​മി​ച്ച മ​ല​യാ​ളി ത​ട്ടി​പ്പി​നി​ര​യാ​യത്.

ഓ എൽ എക്സിൽ കണ്ട ബൈക്ക് ഇഷ്ടപ്പെട്ട് വാ​ങ്ങാ​ന്‍ ശ്ര​മി​ച്ച കെ.​ആ​ര്‍.​പു​ര​ത്തെ സ്വ​കാ​ര്യ ക​മ്പനി ജീ​വ​ന​ക്കാ​ര​നും തൃ​ശൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ പോ​ള്‍​സ​നാ​ണ് 33,000 രൂ​പ ന​ഷ്​​ട​മാ​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒ.​എ​ല്‍.​എ​ക്സി​ല്‍ വി​ല്‍പ​ന​ക്ക് വെ​ച്ചി​രു​ന്ന ബൈ​ക്കി​​ൻ്റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഫോ​ണ്‍ ന​മ്പറി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ സി.​ഐ.​എ​സ്.​എ​ഫ്. ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ളാ​യി​രു​ന്നു സം​സാ​രി​ച്ച​ത്. പെ​ട്ട​ന്നു സ്ഥ​ലം മാ​റി​പ്പോ​കു​ന്ന​തി​നാ​ല്‍ 14,000 രൂ​പ​ക്ക് ബൈ​ക്ക് ന​ല്‍കാ​മെ​ന്നും ഇ​യാ​ള്‍ പോ​ള്‍സ​നെ അ​റി​യി​ച്ചു.

തു​ട​ര്‍ന്ന് പ​ട്ടാ​ള​ത്തി​ൻ്റെ വ​ണ്ടി​യാ​യ​തി​നാ​ല്‍ വി​ല്‍ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ക്കാ​യി കൂ​ടു​ത​ല്‍ പ​ണം വേ​ണ​മെ​ന്നും ബൈ​ക്ക് ന​ല്‍​കു​മ്പോള്‍ പ​ണം തി​രി​കെ ന​ല്‍​കു​മെ​ന്നും ഇ​യാ​ള്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്‌ ല​ഭി​ച്ച അ​ക്കൗ​ണ്ട് ന​മ്പറി​ലേ​ക്ക് പ​ല വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി 32,900 രൂ​പ അ​യ​ച്ചു കൊ​ടു​ത്തു.

എ​ന്നാ​ല്‍, വീ​ണ്ടും 14,000 രൂ​പ അ​ട​ച്ചാ​ലേ വ​ണ്ടി കി​ട്ടു​ക​യു​ള്ളൂ​വെ​ന്നു ഇ​യാ​ള്‍ പ​റ​ഞ്ഞ​തോ​ടെ സം​ശ​യം തോ​ന്നി​യ പോ​ള്‍സ​ന്‍ വൈ​റ്റ് ഫീ​ല്‍ഡ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. കേ​ര​ള​സ​മാ​ജം കെ.​ആ​ര്‍. പു​രം സോ​ണ്‍ ചെ​യ​ര്‍മാ​ന്‍ ഹ​നീ​ഫി​​ൻ്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

മു​മ്പും ഒ.​എ​ല്‍.​എ​ക്സ് വ​ഴി സൈ​ന്യ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​ത്ത​രം ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ​ല​രും നേ​ര​ത്തെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം ത​ട്ടി​പ്പു​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നാ​യി​ട്ടി​ല്ല.

ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ് എന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.