പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ ; യുവതി ഫെയ്‌സ്ബുക്ക് കാമുനൊപ്പം പോയത് ഭർത്താവ് ജോലിക്ക് പോയ തക്കം നോക്കി : യുവതിയേയും കാമുകനെയും പൊലീസ് പിടികൂടിയത് തന്ത്രപരമായി സ്റ്റേഷനിൽ വിളിച്ചുവരുത്തി
സ്വന്തം ലേഖകൻ
വടക്കേക്കര: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ. കുറുനപത്തുരുത്ത് സ്വദേശിനിയായ വീട്ടമ്മയാണ് അഞ്ചും മൂന്നും വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്.
യുവതിയെ വടക്കേക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കാമുകനായ ആമ്പല്ലൂർ സ്വദേശിയായ വിഷ്ണുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വിഷ്ണുവിനൊപ്പം മാർച്ച് പതിനൊന്നിനാണ് യുവതി ഒളിച്ചോടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവ് ജോലിക്ക് പോയ സമയത്ത് മക്കളെ വീട്ടിലാക്കിയാണ് യുവതി പോയത്. ഇതേ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഭർത്താവിന്റെ പരാതിയെ തുടർന്ന് തന്ത്രപരമായിട്ടാണ് യുവതിയേയും കാമുകനെയും സ്റ്റേഷനിൽ പൊലീസ് വിളിച്ചു വരുത്തിയത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റിന് ഹാജരാക്കിയ ഇരുവരേയും റിമാന്റ് ചെയ്തു.
Third Eye News Live
0
Tags :