play-sharp-fill
അടിമാലിയിലെ വയോധികയുടെ കൊലപാതകം ; പ്രതികൾ പിടിയിൽ,സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്

അടിമാലിയിലെ വയോധികയുടെ കൊലപാതകം ; പ്രതികൾ പിടിയിൽ,സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്

ഇടുക്കി : അടിമാലിയിൽ വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. പാലക്കാട് നിന്നാണ് പ്രതികൾ പിടിയിലായത്. കൊല്ലം കിളിമാനൂർ സ്വദേശികളായ അലക്സ് കെ ജെ, കവിത എന്നിവരാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

വയോധികയെ കൊന്നത് കഴുത്തറുത്താണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. ഫാത്തിമയുടെ സ്വർണ്ണമാല നഷ്ടമായിട്ടുണ്ട്.

വീട് വാടകയ്ക്ക് ചോദിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത് എന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം സ്വദേശികളായ സ്ത്രീയെയും പുരുഷനെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ കുടുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group