പഴയ സാധനങ്ങള്‍ എടുക്കാൻ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം ; വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക മുന്നറിയിപ്പ് നല്‍കി കേരളാപൊലീസ്

പഴയ സാധനങ്ങള്‍ എടുക്കാൻ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം ; വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക മുന്നറിയിപ്പ് നല്‍കി കേരളാപൊലീസ്

സ്വന്തം ലേഖകൻ

വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുവാൻ മുന്നറിയിപ്പ് നല്‍കി കേരളാപൊലീസ്. പഴയ സാധനങ്ങള്‍ എടുക്കാൻ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സോഷ്യല്‍മീഡിയ പോസ്റ്റില്‍ കേരള പൊലീസ് വ്യക്തമാക്കി .

രണ്ടോ മൂന്നോ സ്ത്രീകള്‍ കുപ്പിയോ ഇരുമ്ബിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കില്‍ ഇരുമ്ബിൻ്റെ കഷണം വീടിനു സമീപം വെയ്ക്കുന്നു. തുടർന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെല്‍ അമർത്തുകയും മറ്റു രണ്ടു സ്ത്രീകള്‍ വീടിൻ്റെ രണ്ടു വശങ്ങളിലായി മാറിനില്‍ക്കും. വാതില്‍ തുറക്കുന്നവരോട് ആക്രിക്ക് നല്ല വില തരാമെന്ന്‌ പറഞ്ഞ് വീടിൻ്റെ പിൻവശത്തേയ്ക്ക് പോകുമ്ബോള്‍ കൂടെയുള്ളവർ വീടിനകത്തു കയറി വില പിടിപ്പുള്ള വസ്തുക്കള്‍ എടുക്കും. 20 പവൻ സ്വർണമാണ് തൃശ്ശൂരില്‍ നിന്ന് ഇത്തരത്തില്‍ പോയതെന്നും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടുകളില്‍ ആരുമില്ല എന്ന് മനസിലായാല്‍ പുറത്തു കാണുന്ന സാധനങ്ങള്‍ എടുത്തുകൊണ്ടു പോകാറുമുണ്ട് ഇവർ. അപരിചിതർ വീട്ടിലേയ്ക്ക് വരുമ്ബോള്‍ ശ്രദ്ധ പുലർത്തണമെന്നും അവശ്യ സന്ദർഭങ്ങളില്‍ 112 എന്ന നമ്ബറില്‍ വിളിക്കുവാനും കേരള പൊലീസ് പറഞ്ഞു.

കേരള പൊലീസിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്

വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക. പഴയ സാധനങ്ങള്‍ എടുക്കാൻ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രണ്ടോ മൂന്നോ സ്ത്രീകള്‍ ഒരു കുപ്പിയോ ഇരുമ്ബിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കില്‍ ഇരുമ്ബിൻ്റെ കഷണംവീടിനു സമീപം അല്ലെങ്കില്‍ കോമ്ബൗണ്ടിനുള്ളില്‍ വെയ്ക്കുന്നു. തുടർന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെല്‍ അമർത്തുകയുംമറ്റു രണ്ടു സ്ത്രീകള്‍ വീടിൻ്റെ രണ്ടു വശങ്ങളിലായി മാറിനില്‍ക്കുകയും ചെയ്യുന്നു.വാതില്‍ തുറക്കുന്ന ആളിനോട് താൻആക്രി പെറുക്കാൻ വന്നതാണെന്ന് പറയുകയുംവീട്ടിലുള്ള പഴയ സാധനങ്ങള്‍ക്ക് നല്ല വില തരാമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

ഇതില്‍ വീഴുന്ന വീട്ടുടമ മുന്നില്‍ നില്‍ക്കുന്ന സ്ത്രീയുമായി വീടിൻ്റെ പിൻവശത്തേയ്ക്ക് അല്ലെങ്കില്‍പഴയ വസ്തുക്കള്‍ വെച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു. അവർഈ സമയം വളരെ നല്ല രീതിയില്‍ വീട്ടുടമയോട് ഇടപഴകാൻ തുടങ്ങും. ബാക്കി രണ്ടു സ്ത്രീകള്‍ ഈ അവസരം മുതലെടുത്ത്മുൻവശത്തുകൂടിയോ പിൻവശത്തുകൂടിയോ വീടിനകത്തു കടന്ന് വില പിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കുന്നു.

കാളിങ് ബെല്‍ അടിച്ചശേഷം വീടുകളില്‍ ആരുമില്ല എന്ന് മനസിലായാല്‍ പുറത്തു കാണുന്ന അല്ലെങ്കില്‍കിട്ടുന്ന സാധനങ്ങള്‍ എടുത്തുകൊണ്ടുപോകാറാണ് പതിവ്.

ഇത്തരമൊരു സംഭവം കഴിഞ്ഞ ദിവസം തൃശൂർ സിറ്റിയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 പവൻ സ്വർണമാണ് അവിടെ നഷ്ടമായത്.

അപരിചിതർ വീട്ടിലേയ്ക്ക് കടന്നുവരുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ പുലർത്തുക. അവശ്യ സന്ദർഭങ്ങളില്‍ 112 എന്ന നമ്ബറില്‍ പോലീസിനെ വിളിക്കുക.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട…