play-sharp-fill
പഴകിയ പഴങ്ങളും ഇറച്ചിയും വ്യാപകമായി മാർക്കറ്റിലെത്തുന്നു;  മാരക വിഷം ചേർത്ത മാമ്പഴം വഴി നീളെ വിൽപ്പനയ്ക്ക്; പഴകിയതും ഉപയോഗശൂന്യമായതുമായ പഴങ്ങൾ  ജ്യൂസുകടകളിലേക്ക്; നടപടിയെടുക്കാതെ അധികൃതർ

പഴകിയ പഴങ്ങളും ഇറച്ചിയും വ്യാപകമായി മാർക്കറ്റിലെത്തുന്നു; മാരക വിഷം ചേർത്ത മാമ്പഴം വഴി നീളെ വിൽപ്പനയ്ക്ക്; പഴകിയതും ഉപയോഗശൂന്യമായതുമായ പഴങ്ങൾ ജ്യൂസുകടകളിലേക്ക്; നടപടിയെടുക്കാതെ അധികൃതർ

സ്വന്തം ലേഖകൻ

കോട്ടയം: മായവും മാലിന്യവും മീനില്‍ മാത്രമോ? ഇറച്ചി മുതല്‍ പഴം വരെയുള്ള ഇതര മേഖലകളിലും മായംചേര്‍ക്കല്‍ വ്യാപകമാണ്.


എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ മത്സ്യമാര്‍ക്കറ്റുകളിലും ഏതാനും ഹോട്ടലുകളിലും മാത്രമായി ചുരുങ്ങുകയാണ്. പഴകിയ മീന്‍പോലെ തന്നെ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണു പഴകിയ ഇറച്ചിയും പഴകിയ പഴങ്ങളും. പുതുപ്പള്ളിയ്ക്ക് സമീപം കൈതേ പാലത്തുള്ള കെ.കെ വെജിറ്റബിൾസ് എന്ന കടയിൽ നിന്നും കഴിഞ്ഞ ദിവസം കറുകച്ചാൽ സ്വദേശിയായ യുവാവ് വാങ്ങിയ മാമ്പഴത്തിൽ നിറയെ പുഴു ആയിരുന്നു. പഴക്കം മൂലം മാമ്പഴമടക്കമുള്ള പഴങ്ങളിൽ പുഴു പിടിച്ചിട്ടും വില്പന നടത്തി ഉപഭോക്താക്കളെ പറ്റിക്കുകയാണ് ഇത്തരക്കാർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില കടകളില്‍ വില്‍ക്കുന്ന മാംസത്തില്‍ പഴകിയതും ചേര്‍ത്തു വില്‍ക്കുന്നതായി ആക്ഷേപമുണ്ട്‌. നിശ്‌ചിത സമയത്തിനു ശേഷവും പുറത്തിരുന്നു കേടായിത്തുടങ്ങുന്ന മാംസം പുതിയതിനൊപ്പം ചേര്‍ത്തു വില്‍ക്കുന്നതായാണ്‌ പരാതി.

ഇറച്ചിയാക്കിയയുടന്‍ തണുപ്പിച്ച്‌ സൂക്ഷിക്കുന്നതാണെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍, മണിക്കൂറുകള്‍ പൊടിയും ചൂടുമേറ്റ്‌ പുറത്തിരുന്ന ശേഷം വില്‍ക്കാതെ വരുമ്പോള്‍ മാത്രം ഫ്രീസറിലേക്കു മാറ്റുകയും പിറ്റേന്ന്‌ പുതിയ ഇറച്ചിക്കൊപ്പം വില്‍ക്കുകയും ചെയ്യുന്നതാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌.

കൂണുപോലെ ഇറച്ചിക്കടകള്‍ വന്നതിനു പിന്നാലെയാണു ഇത്തരം കൃത്രിമങ്ങളും വ്യാപകമായിരിക്കുന്നത്‌. കൊണ്ടു വരുന്നതിനിടെ ചാകുന്ന മാടുകളെയും ഇറച്ചിക്കോഴികളെയും നശിപ്പിക്കാതെ ഇറച്ചിയാക്കുന്നവരുണ്ട്‌. ഇവ നേരിട്ടു കടകളിലെത്തിക്കാതെ ഇറച്ചി പ്രധാന ഇനമായി ഉപയോഗിക്കുന്ന പലഹാരങ്ങളില്‍ ചേര്‍ക്കുകയാണു പതിവ്‌.

പഴം വിപണിയിലും പഴകിയവയുടെ ഉപയോഗം വ്യാപകമാണ്‌. വില്‍ക്കാന്‍ യോഗ്യമല്ലാത്തവിധം നശിച്ചു തുടങ്ങിയ മുന്തിരിയും പൈനാപ്പിളും, മാമ്പഴവും, പേരയ്‌ക്കയുമൊക്കെ ജ്യൂസായി വില്‍ക്കുന്ന സ്‌ഥലങ്ങളുണ്ട്‌. ഇത്തരത്തില്‍ അഴുകിത്തുടങ്ങിയ പഴങ്ങള്‍ കുറഞ്ഞ വിലയ്‌ക്കു സ്‌ഥിരമായി വാങ്ങുന്നവരുമുണ്ട്‌.

മധുരം കൂടുതല്‍ ചേര്‍ക്കുമ്പോള്‍ പഴങ്ങളുടെ പഴക്കം ഉപയോഗിക്കുന്നവര്‍ അറിയില്ല. എന്നാല്‍ ഇവ കുടിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നം ഗുരുതരമാണ്‌.