play-sharp-fill
ആര്‍എസ്‌എസ് പ്രവര്‍ത്തകൻ്റെ കൊലപാതകം: തളംകെട്ടി കിടന്ന രക്തം കണ്ട 56കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

ആര്‍എസ്‌എസ് പ്രവര്‍ത്തകൻ്റെ കൊലപാതകം: തളംകെട്ടി കിടന്ന രക്തം കണ്ട 56കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

സ്വന്തം ലേഖിക

പാലക്കാട്: മമ്പ്രറത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ എലപ്പുള്ളി സ്വദേശി സഞ്ജിതി (27) നെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്ത് തളംകെട്ടി കിടന്ന രക്തം കണ്ട് മധ്യവയസ്കന്‍ കുഴഞ്ഞ് വീണ് മരിച്ചു.

പാലക്കാട് മരുതറോഡ് സ്വദേശി രാമു (56) ആണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു കൊലപാതകം. മമ്പ്രത്തെ ഭാര്യവീട്ടില്‍ നിന്നും ഭാര്യയുമായി ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വിജനമായ സ്ഥലത്ത് വച്ച്‌ ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കില്‍ നിന്നും സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികള്‍ ഭാര്യയുടെ മുന്നില്‍ വച്ച്‌ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ നാലംഗ സംഘമെന്ന് നിഗമനം. അതേസമയം കൊലപാതകത്തില്‍ പങ്കില്ലെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പറഞ്ഞു. തങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ നടത്തിയ ആരോപണം അടിസ്ഥാന രഹിതമാണ്.

കേസില്‍ പൊലീസ് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം ആവശ്യപ്പെട്ടു.

പ്രതികളെ കണ്ടെത്താന്‍ പൊലീസ് എട്ട് സംഘങ്ങളായി തിരഞ്ഞ് അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ട്. പ്രദേശത്ത് എസ്ഡിപിഐ – ബിജെപി സംഘര്‍ഷം നിലനിന്നതിനാല്‍ രാഷ്ട്രീയ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.