പഴയ സ്വർണം കുറഞ്ഞവിലയ്ക്ക് നൽകാമെന്നു പറഞ്ഞ് സൗഹൃദം സ്ഥാപിച്ച് സ്വർണ്ണം വാങ്ങാനെത്തിയ ആളെ കുത്തി വീഴ്ത്തി 6 ലക്ഷം രൂപ കവർന്നു; പ്രതി കട്ടപ്പന പൊലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖകൻ
കട്ടപ്പന: പഴയ സ്വർണം കുറഞ്ഞവിലയ്ക്ക് നൽകാമെന്നു പറഞ്ഞ് സൗഹൃദം സ്ഥാപിച്ച ശേഷം സ്വർണ്ണം വാങ്ങാനെത്തിയ ആളെ കുത്തി വീഴ്ത്തി 6 ലക്ഷം രൂപ കവർന്ന സംഭവത്തിലെ പ്രതിയെ കട്ടപ്പന പൊലീസ് പിടികൂടി.
ഇരട്ടയാർ എയ്ഞ്ചൽ ജ്വല്ലറി ഉടമ എഴുകുംവയൽ സ്വദേശി സിജോയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഈട്ടിത്തോപ്പ് സ്വദേശി
മനീഷ് (35 )നെയാണ്
കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെപ്തംബർ 30 ന് വൈകിട്ട് 8.30മണിക്കാണ് സംഭവം നടന്നത്.
തുടർന്ന് തങ്കമണി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ് പ്രതി പിടിയിലായത്. അന്വേഷണസംഘത്തിൽ തങ്കമണി ഇൻസ്പെക്ടർ എ അജിത്ത്, എസ് ഐ. അഗസ്റ്റിൻ എഎസ്ഐ ജോസഫ് ,രവീന്ദ്രൻ സന്തോഷ് , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ് , രാജേഷ് , ലിജോ വനിതാ സിവിൽ പൊലിസ് രഞ്ജിത എന്നിവരുമുണ്ടായിരുന്നു.
അറസ്റ്റു ചെയ്ത പ്രതിയിൽ നിന്നും മോഷണമുതൽ കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും