മൈ കാരവൻ നമ്പർ ഈസ് 2255..! മോഹന്‍ലാലിന്റെ പുതിയ കാരവാന്റെ വിഡിയോ പങ്കുവച്ച് ആശിര്‍വാദ് സിനിമാസ്; ലിവിങ് റൂം, മേക്കപ്പ് റൂം, ബെഡ്‌റൂം തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള ക്യാരവാൻ ഒരുക്കിയത് ഓജസ് ഓട്ടോമൊബൈൽസ്; വീഡിയോ കാണാം
സ്വന്തം ലേഖകൻ
കൊച്ചി : പുതിയ ആഢംബര സൗകര്യങ്ങളോടെ പുറത്തിറക്കിയ മോഹന്‍ലാലിന്റെ വിഡിയോ പങ്കുവച്ച് ആശിര്‍വാദ് സിനിമാസ്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലാണ് കാരവാന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ബ്രൗണ്‍ നിറത്തിലുള്ള ക്യാരവാന് 2255 എന്നാണ് നമ്പര്‍. മോഹൻലാലിന്റെ കൊച്ചിയിലെ പുതിയ ഫ്‌ളാറ്റിലുള്ള ലാംബ്രട്ട സ്‌കൂട്ടറിനും ഇതേ നമ്പരാണ്. 1986ല്‍ പുറത്തിറക്കിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന ഫോണ്‍ നമ്പറായ ‘2255’ നടന്റെ ഇഷ്ടനമ്പരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈല്‍സ് ആണ് ഈ കാരവന് പിന്നില്‍. ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവന്‍ നിര്‍മിച്ചിരിക്കുന്നത്. പര്‍പസ് വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ കേരളത്തില്‍ ഓജസ് ഓട്ടോമൊബൈല്‍സ് ഇ- ബുൾ ജെറ്റ് വീഡിയോകൾ വഴിയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
3907 സി.സി ശേഷിയുള്ള നാല് സിലിണ്ടര്‍ 4ഡി 34 ഐ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.
ഡ്രെസിങ് റൂം, വാഷ് റൂം, ബെഡ്‌റൂം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും വാഹനത്തിലുണ്ട്. എക്‌സിറ്റീരിയറിനോട് ചേര്‍ന്നുപോകുന്ന തരത്തിലുള്ള നിറം നല്‍കിയാണ് കാരവാന്റെ അകത്തളം.
ഈയടുത്താണ് മോഹന്‍ലാലിന്റെ പുതിയ കാരവാന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.