നടുവൊടിക്കുന്ന വില..! എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ ഇന്‍സന്റീവ് എടുത്തുകളഞ്ഞു; ഇന്‍സന്റീവ് എടുത്തിരുന്നത് ഇടനിലക്കാരെന്ന് വിതരണക്കാര്‍; ഹോട്ടലുകള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ ഇന്‍സന്റീവ് എടുത്തുകളഞ്ഞു. ഇതുവരെ 1,508 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഇന്‍സന്റീവ്. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില്‍പന വില 1,748 രൂപയായി. ഇനി ഹോട്ടലുകളടക്കം പുതിയ വിലയ്ക്ക് പാചകവാതകം വാങ്ങണം.
അതേസമയം, ഇന്‍സന്റീവ് തുകയെല്ലാം ഇടനിലക്കാര്‍ ആണ് എടുക്കുന്നതെന്നും വിതരണക്കാര്‍ക്ക് വില്‍പ്പന കൂടുമെന്നല്ലാതെ മറ്റ് ലാഭങ്ങളൊന്നുമില്ലെന്നും ഏജന്‍സി ഉടമകള്‍ പറയുന്നു. ഇടനിലക്കാര്‍ യാത്രചെലവ് ഉള്‍പ്പെടെയാണ് വിതരണക്കാരില്‍ നിന്ന് ഈടാക്കുന്നത്. ഇതിനെല്ലാം അറുതിവരുത്തുന്നതാണ് പുതിയ തീരുമാനം. ഗ്യാസ് വിതരണം സുതാര്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വില കുറച്ചും ഡിസ്‌കൗണ്ട് കൂട്ടിയുമുള്ള വിതരണക്കാരുടെ മത്സരം ഇതോടെ അവസാനിക്കുമെന്നും ഗ്യാസിന്റെ വില കൃത്യമായി കൈയിലെത്തുമെന്നുമാണ് ഏജന്‍സികളുടെ പക്ഷം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0