play-sharp-fill
ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണം ദിനംപ്രതി 85000 ആക്കി നിജപ്പെടുത്തണമെന്ന പൊലീസ് റിപ്പോര്‍ട്ട്  ചർച്ചയാകും; തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തും; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ഇന്ന്

ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണം ദിനംപ്രതി 85000 ആക്കി നിജപ്പെടുത്തണമെന്ന പൊലീസ് റിപ്പോര്‍ട്ട് ചർച്ചയാകും; തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തും; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ഇന്ന്

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ദര്‍ശന സമയം നീട്ടുന്നതടക്കമുള്ള കര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

തിരക്ക് നിയന്ത്രിക്കാനുള്ള ഹൈക്കോടതി നിര്‍ദേശങ്ങളില്‍ ക്രമീകരണങ്ങള്‍ വിലയിരുത്തുകയാവും പ്രധാന അജണ്ട.
തീര്‍ത്ഥാടകരുടെ എണ്ണം ദിനംപ്രതി 85000 ആക്കി നിജപ്പെടുത്തണമെന്ന പൊലീസ് റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാകും. രാവിലെ 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് 1,07,260 പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങാണിത്. പൊലീസിന് പുറമെ ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ് സേനാംഗങ്ങളേയും തിരക്ക് നിയന്ത്രിക്കാന്‍ ഉപയോഗിക്കും.

തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ഘട്ടം ഘട്ടമായേ കടത്തി വിടൂ. ഇതിനായി കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും.