ഒ.ഐ.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിന ആചരണവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമ സഭാ പ്രവേശനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവും

ഒ.ഐ.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിന ആചരണവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമ സഭാ പ്രവേശനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവും

സ്വന്തം ലേഖകൻ

കുവൈറ്റ്: ഒ.ഐ.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിന ആചരണവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമ സഭാ പ്രവേശനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവും നടത്തി.

യു പി യിലെ ഹാത്ത്റാസില്‍ കൊല്ലപ്പെട്ട പെണ്‍ കുട്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട്‌ മെഴുകുതിരികൾ തെളിയിച്ച് ആരംഭിച്ച യോഗത്തിൽ ഒ.ഐ.സി.സി അൽ ക്വാസിം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സാക്കിര്‍ പത്തര അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ഷെരീഫ് തലയാട് പരിപാടി ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ മുന്‍ ചെയർമാൻ ബഷീര്‍ സാഹിബ് ഗാന്ധി ജയന്തി ദിന സന്ദേശം നല്‍കി. ബുറൈദ ഓ ഐ സി സി യുടെ കണ്‍വീനര്‍ പ്രമോദ് കുര്യന്‍ ചിറത്തലാട്ട്, ട്രഷറ്റർ ആന്റണി പടയാട്ടില്‍, ബുറൈദ കെ.എം.സി.സി പ്രസിഡണ്ട് അനീഷ് ചുഴലി എന്നിവർ പ്രസംഗിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, അടൂര്‍ പ്രകാശ് എം.പി , ആന്റോ ആന്റണി എംപി, സംസ്ഥന മഹിള കോൺഗ്രസ്സ് അധ്യക്ഷ ലതിക സുഭാഷ്, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ.. ടോമി കല്ലാനി സുധ കുര്യന്‍, കോൺഗ്രസ്സ് വക്താവ് അഡ്വ. അനില്‍ ബോസ്, മലയാള മില്‍ ചെയര്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ജോയിസ് കൊറ്റത്തില്‍ എന്നിവർ ഓണ്‍ലൈന്‍ വഴി പങ്കെടുത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ആശംസകൾ അറിയിച്ചു.

പ്രശസ്ത പിന്നണി ഗായകന്‍ അരുണ്‍ കോട്ടയം ഗാന ഉപഹാരം സമര്‍പ്പിച്ചു. ഓ ഐ സി സി സൗദി അറേബ്യ ദേശിയ പ്രസിഡണ്ട് പി എം നജീബ്, ഒ.ഐ.സി.സി ബുറൈദ ജോയിൻ സെക്രട്ടറി അഷ്റഫ് കോഴിക്കോട് എന്നിവർ സംസാരിച്ചു. ഉമ്മന്‍ ചാണ്ടിയോട് ഉള്ള സ്നേഹ സൂചകമായി അര്‍ഹത ഉള്ള പ്രവാസി തൊഴിലാളികള്‍ക്ക് ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് വിതരണവും പായസ വിതരണവും നടത്തി.

മനാഫ് തലയാട്, ഷിനു റാന്നി , സാക്കി കുറ്റിപ്പുറം, അസീസ് കണ്ണൂർ, അബ്ദുറഹീം, നൌഷാദ് കാലിക്കറ്റ്‌, അബ്ദുറഹ്മാൻ കാപ്പാട്, അനിൽ നാഥ് എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി. വര്‍ഗീയ ശക്തികള്‍ക്ക് എതിരെ പോരാടാന്‍ ഒ.ഐ.സി.സി ബുറൈദയുടെ നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു.