ഓഹരി വിപണി കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു :   ബിഎസ്ഇയിലെ 1327 കമ്പനികൾ ഓഹരികൾ നേട്ടത്തിലും 1171 ഓഹരികൾ നഷ്ടത്തിലുമായി

ഓഹരി വിപണി കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു : ബിഎസ്ഇയിലെ 1327 കമ്പനികൾ ഓഹരികൾ നേട്ടത്തിലും 1171 ഓഹരികൾ നഷ്ടത്തിലുമായി

 

സ്വന്തം ലേഖകൻ

മുംബൈ: ഓഹരി വിപണി ഉച്ചയ്ക്കുശേഷം കനത്ത നഷ്ടത്തിലായി. സെൻസെക്സ് 297.50പോയന്റ് താഴ്ന്ന് 41163.76ലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തിൽ 12126.50ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1327 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1171 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, വേദാന്ത, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യെസ് ബാങ്ക്, റിലയൻസ്, ഭാരതി എയർടെൽ, സൺ ഫാർമ, ഐഒസി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഫാർമ, ഐടി, ഊർജം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.