play-sharp-fill
വൈകിയെത്തിയാൽ ഇനി ശമ്പളം കുറയും….!  ബയോമെട്രിക് പഞ്ചിംഗ് വ്യാപകമാക്കാന്‍ സര്‍ക്കാര്‍; കളക്‌ട്രേറ്റുകളിലും വകുപ്പ് മേധാവി ഓഫിസുകളിലും ഇന്ന് മുതല്‍ പഞ്ചിംഗ്

വൈകിയെത്തിയാൽ ഇനി ശമ്പളം കുറയും….! ബയോമെട്രിക് പഞ്ചിംഗ് വ്യാപകമാക്കാന്‍ സര്‍ക്കാര്‍; കളക്‌ട്രേറ്റുകളിലും വകുപ്പ് മേധാവി ഓഫിസുകളിലും ഇന്ന് മുതല്‍ പഞ്ചിംഗ്

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ കളക്‌ട്രേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിംഗ്.

2023 ജനുവരി ഒന്നു മുതല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കര്‍ശന ഉത്തരവുണ്ടായിരുന്നു. രണ്ട് ദിവസം അവധിയായിരുന്നതിനാല്‍ ഇന്നു മുതലായിരിക്കും പഞ്ചിംഗ് നടപ്പിലാക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബയോമെട്രിക് പഞ്ചിംഗ് മെഷീനുകള്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനാണ് നിര്‍ദേശം. എല്ലാ ഓഫീസുകളിലും മെഷീന്‍ വച്ചിട്ടുണ്ടെങ്കിലും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടില്ല.

ഒരാഴ്ചക്കകം നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനായി ചീഫ് സെക്രട്ടറി കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ മാര്‍ച്ച്‌ 31ന് മുന്‍പ് ബയോ മെട്രിക് പഞ്ചിംഗ് നടപ്പിലാക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.