റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ
കണ്ണൂർ: റെയില്‍വെയില്‍ ടി.ടി.ആറായി ജോലി വാങ്ങിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് 10,70,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ കോയമ്പത്തൂർ സ്വദേശിനിയുടെ പേരില്‍ ചക്കരക്കല്ല് പോലീസ് കേസെടുത്തു.
കാടാച്ചിറ ഓരിക്കര എല്‍.പി സ്ക്കൂളിന് സമീപം സൗപര്‍ണികയിലെ കെ.വി.അഭിരാജിന്റെ (28) പരാതിയിലാണ് കോയമ്പത്തൂർ സ്വദേശിനി രമ്യ മണികണ്ഠന്റെ പേരില്‍ കേസെടുത്തത്. 2022 സെപ്റ്റംബർ 5 മുതല്‍ 2024 ജൂണ്‍ 26 വരെയുള്ള കാലത്താണ് തുക കൈപ്പറ്റിയത്. എന്നാല്‍ വാഗ്ദാനം ചെയ്ത ജോലിയോ ഇതിനായി കൊടുത്ത പണമോ ലഭിക്കാത്തതിനെ തുടർന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
Third Eye News Live
0