ബാലസോര്‍ ട്രെയിന്‍ ദുരന്തം; സേഫ്‌റ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ നടപടി; സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് അര്‍ച്ചന ജോഷിയെ മാറ്റി
സ്വന്തം ലേഖിക
ബാലസോര്‍: ഒഡീഷയിലെ ബാലസോര്‍ ട്രെയിൻ അപകടത്തില്‍ നടപടിയുമായി ഇന്ത്യൻ റെയില്‍വേ.
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് അര്‍ച്ചന ജോഷിയെ മാറ്റി. അര്‍ച്ചന ജോഷിയെ കര്‍ണാടക യെലഹങ്കയിലെ റയില്‍ വീല്‍ ഫാക്ടറി ജനറല്‍ മാനേജരായി നിയമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജറായി അനില്‍ കുമാര്‍ മിശ്ര ചുമതലയേല്‍ക്കും. ട്രെയിൻ ദുരന്തത്തില്‍ റെയില്‍വേ സേഫ്റ്റി കമ്മിഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.
നേരത്തെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. 292പേരാണ് ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തില്‍ മരിച്ചത്. 287പേര്‍ സംഭവസ്ഥലത്തും അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്. 1208 പേര്‍ക്ക് പരിക്കേറ്റു.
ഷാലിമാര്‍-ചെന്നൈ സെൻട്രല്‍ കോറോമണ്ടല്‍ എക്‌സ്‌പ്രസ്, ബംഗളൂരു-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് കൂട്ടിയിടിച്ചത്. ജൂണ്‍ ആറിനാണ് അന്വേഷണം സിബിഐയ്‌ക്ക് കൈമാറിയത്.