അതിശക്തമായ ഒഴുക്കുള്ള നാഗമ്പടം മീനച്ചിലാറ്റിലൂടെ രണ്ടര കിലോമീറ്റർ ഒഴികിയെത്തിയ വീട്ടമ്മയെ രക്ഷിച്ച് അത്ഭുതക്കൈ..! നാഗമ്പടത്തെ കടവിൽ നിന്നും ചുങ്കം പാലത്തിനടിയിൽ വരെ ഒഴുകിയെത്തിയ 82 കാരിയ്ക്ക് ദൈവത്തിന്റെ കൈസഹായം; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ ജീവിതം തിരികെപ്പിടിച്ച് ഒരു വയോധിക

അതിശക്തമായ ഒഴുക്കുള്ള നാഗമ്പടം മീനച്ചിലാറ്റിലൂടെ രണ്ടര കിലോമീറ്റർ ഒഴികിയെത്തിയ വീട്ടമ്മയെ രക്ഷിച്ച് അത്ഭുതക്കൈ..! നാഗമ്പടത്തെ കടവിൽ നിന്നും ചുങ്കം പാലത്തിനടിയിൽ വരെ ഒഴുകിയെത്തിയ 82 കാരിയ്ക്ക് ദൈവത്തിന്റെ കൈസഹായം; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ ജീവിതം തിരികെപ്പിടിച്ച് ഒരു വയോധിക

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുത്തിയൊഴുകുന്ന മീനച്ചിലാറിന്റെ മധ്യത്തിലൂടെ രണ്ടരകിലോമീറ്ററിലധികം ദൂരം തണുത്തുവിറങ്ങലിച്ച് ഒഴുകിയെത്തിയ വയോധികയ്ക്ക് ദൈവത്തിന്റെ കയ്യിൽ പുനർജന്മം..! കറുകച്ചാൽ സ്വദേശിയായ രാജമ്മ (82)യെയാണ് ദൈവത്തിന്റെ കൈ അത്ഭുതകരമായി രക്ഷിച്ചത്.

ചുങ്കം പാലത്തിന് സമീപം താമസിക്കുന്ന മിമിക്രി കലാകാരൻ ഇടയാഞ്ഞിലിമാലിൽ ഷാൽ കോട്ടയവും, അമ്മ ലാലി ഷാജിയും സുഹൃത്തുക്കളും ചേർന്നാണ് മരണത്തിന്റെ തണുപ്പിൽ നിന്നും ജീവിതത്തിന്റെ ചൂടിലേയ്ക്കു കൈപിടിച്ചു കയറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മീനച്ചിലാറ്റിലൂടെ വയോധിക ഒഴുകിയെത്തിയത്. നാഗമ്പടം സെന്റ് ആന്റണീസ് ദേവാലയത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയതായിരുന്നു വയോധിക. സാരിധരിച്ച ശേഷം ഇതിന് പുറത്ത് ഇവർ നൈറ്റിയും ധരിച്ചിരുന്നു.

മുഖം കഴുകുന്നതിനായി ആറ്റിറമ്പിൽ എത്തിയ ഇവർ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. തുടർന്ന്, പിടിവിട്ട് ഇവർ ആറ്റിലൂടെ ഒഴുകിയെത്തി.

ഈ സമയം ചുങ്കം പാലത്തിനു സമീപം നിന്ന മാലിക്കാട്ട് മാലി സൗമ്യ എന്ന യുവതി ഇവർ വെള്ളത്തിലൂടെ ഒഴുകി എത്തുന്നതു കണ്ടു. തുടർന്നു, ഇവർ ഇടയാഞ്ഞിലിമാലിൽ ഷാൽ കോട്ടയവും, അമ്മ ലാലി ഷാജിയും വെള്ളത്തിലേയ്ക്കു ചാടി.

ഇവർ വയോധികയ്ക്ക് അടുത്തേയ്ക്കു നീന്തിയെത്തിയപ്പോഴേയ്ക്കും, മാലിക്കാട്ടുമാലി മനോഹരനും മാങ്ങാപ്പള്ളിമാലിയിൽ ബിബിൻ എം.ആർ ധനേഷും കരയിൽ നിന്നും വള്ളവുമായി ഇവരുടെ അടുത്തെത്തി.

വയോധികയെ വള്ളത്തിൽ കയറ്റിയാൽ വള്ളം മറിയുമെന്ന സാഹചര്യമുണ്ടായിരുന്നതിനാൽ, ഇവർ വള്ളത്തിൽ പിടിച്ച ശേഷം പതിയെ വയോധികയെ കരയിലേയ്ക്കു അടുപ്പിച്ചു. തുടർന്നു, അഗ്നിരക്ഷാ സേനയുടെ വാഹനം വിളിച്ചു വരുത്തി. തുടർന്ന്, വയോധികയെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

വെള്ളത്തിലൂടെ കിലോമീറ്ററുകൾ ഒഴുകിയെത്തിയതിനാൽ, ഇവർക്ക് കൃത്യമായി സംസാരിക്കാൻ സാധിക്കുമായിരുന്നില്ല.

ഇതേ തുടർന്ന് ഇവരുടെ ചിത്രം എടുത്ത് രക്ഷാപ്രവർത്തകർ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. നിമിഷങ്ങൾക്കകം രക്ഷപെടുത്തിയത് കറുകച്ചാൽ സ്വദേശിയെയാണ് എന്നു കണ്ടെത്തി. രക്ഷപെട്ട ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്.