വീണ്ടും ഒഴിവാക്കൽ..! ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും സഞ്ജു സാംസണ് ഇടമില്ല; ഇന്ന് ഇന്ത്യക്ക് ജയം അനിവാര്യം

വീണ്ടും ഒഴിവാക്കൽ..! ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും സഞ്ജു സാംസണ് ഇടമില്ല; ഇന്ന് ഇന്ത്യക്ക് ജയം അനിവാര്യം

സ്വന്തം ലേഖകൻ

ദില്ലി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും സഞ്ജു സാംസണ് ഇടമില്ല. സഞ്ജുവിനെ ഒഴിവാക്കുന്നതിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും താരത്തെ ഒഴിവാക്കി ഇന്ത്യ ടീം പ്രഖ്യാപിച്ചത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി.

ന്യൂസീലൻഡ് നിരയിൽ ഡഗ് ബ്രേസ്‌വെലിനു പകരം ആദം മിൽനെ ടീമിലെത്തി. മഴ മൂലം വൈകിയാണ് ടോസ് നടന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡ് വിജയിച്ചിരുന്നു. രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ന് ഇന്ത്യക്ക് ജയിച്ചേ തീരൂ. ടി-20 പരമ്പരയിൽ ഇന്ത്യ 1-0നു വിജയിച്ചു.

India : Shikhar Dhawan(c), Shubman Gill, Suryakumar Yadav, Shreyas Iyer, Rishabh Pant(w), Deepak Hooda, Washington Sundar, Deepak Chahar, Umran Malik, Arshdeep Singh, Yuzvendra Chahal

New Zealand : Finn Allen, Devon Conway, Kane Williamson(c), Daryl Mitchell, Tom Latham(w), Glenn Phillips, Mitchell Santner, Adam Milne, Matt Henry, Tim Southee, Lockie Ferguson