കന്യാസ്ത്രീകള്‍ കുര്‍ബ്ബാന ബഹിഷ്‌കരിച്ചു; പ്രതിഷേധം കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് ഹോമില്‍ കുര്‍ബ്ബാനയ്ക്കിടെ വര്‍ഗ്ഗീയ പരാമര്‍ശം ഉണ്ടായതിനെ തുടര്‍ന്ന്; ബിഷപിനെ തള്ളി കന്യാസ്ത്രീകള്‍

കന്യാസ്ത്രീകള്‍ കുര്‍ബ്ബാന ബഹിഷ്‌കരിച്ചു; പ്രതിഷേധം കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് ഹോമില്‍ കുര്‍ബ്ബാനയ്ക്കിടെ വര്‍ഗ്ഗീയ പരാമര്‍ശം ഉണ്ടായതിനെ തുടര്‍ന്ന്; ബിഷപിനെ തള്ളി കന്യാസ്ത്രീകള്‍

സ്വന്തം ലേഖകന്‍

കോട്ടയം: കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് ഹോമില്‍ കുര്‍ബ്ബാനയ്ക്കിടെ വര്‍ഗ്ഗീയ പരാമര്‍ശം ഉണ്ടായതിനെതുടര്‍ന്ന് കന്യാസ്ത്രീകള്‍ കുര്‍ബ്ബാന ബഹിഷ്‌കരിച്ചു. നര്‍കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നതിനിടയിലാണ് വൈദികന്‍ വര്‍ഗ്ഗീയചുവയോടെ സംസാരിച്ചത്.

വര്‍ഗ്ഗീയത വിതയ്ക്കുന്ന പരാമര്‍ശം ഉണ്ടായപ്പോല്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധമുയര്‍ത്തിയ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിപ്പോകുകയായിരുന്നു. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗ്ഗീയത വിതയ്ക്കാനല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൗജിഹാദ് ചര്‍ച്ചയായിരുന്നപ്പോഴും ഈശോ സിനിമയെക്കുറിച്ചുമെല്ലാം കുര്‍ബ്ബാനയ്ക്കിടെ വര്‍ഗ്ഗീയ പരാമര്‍ശം ഉണ്ടായിരുന്നു.

അന്ന് കണ്ണടച്ച് വിട്ടെങ്കിലും ആവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ പ്രതിഷേധമുയര്‍ത്തേണ്ടത് ആവശ്യമാണെന്നും മുസ്ലീം വിരുദ്ധമായ പരാമര്‍ശങ്ങളാണ് അച്ചന്‍ നടത്തിയതെന്നും അവര്‍ പറഞ്ഞു.

കേരളത്തിന് പുറത്ത് നിന്നുള്ള കന്യാസ്്ത്രീകളും കുര്‍ബ്ബാനയ്ക്കുണ്ടായിരുന്നുവെന്നും അതിനാല്‍ പ്രസംഗം ഇംഗ്ലീഷിലായിരുന്നുവെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.