എൻഎസ്ഇ ക്രമക്കേട്; മുൻ എംഡി ചിത്ര രാമകൃഷ്ണ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ന്യൂഡൽഹി ∙ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ക്രമക്കേടിൽ മുൻ എംഡി ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ വൈദ്യപരിശോധനയ്ക്കു ശേഷം സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച സിബിഐ പ്രത്യേക കോടതി ചിത്രയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ചിത്ര രാമകൃഷ്ണയ്ക്ക് ഉപദേശം നൽകിയ ‘ഹിമാലയത്തിലെ യോഗി’ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും എംഡിയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്മണ്യൻ തന്നെയെന്നു കണ്ടെത്തിയ സിബിഐ ആനന്ദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
എൻഎസ്ഇയിലെ എല്ലാ നിർണായക തീരുമാനങ്ങളും ചിത്ര എടുത്തിരുന്നത് സന്യാസിയുടെ നിർദേശം അനുസരിച്ചായിരുന്നുവെന്ന് കണ്ടെത്തിയ ‘സെബി’ ചിത്രയ്ക്കു പിഴശിക്ഷയും വിധിച്ചിരുന്നു.
നേരത്തെ മൂന്നു ദിവസത്തോളം ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരങ്ങൾ നൽകിയില്ലെന്നും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ കോടതിയിൽ അറിയിച്ചിരുന്നു.