play-sharp-fill
‘എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മയ്ക്കായി ഏറ്റെടുക്കാന്‍ സാധിക്കില്ല’; സുപ്രീംകോടതി; സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കി.

‘എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മയ്ക്കായി ഏറ്റെടുക്കാന്‍ സാധിക്കില്ല’; സുപ്രീംകോടതി; സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കി.

ഡൽഹി: പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ കഴിയുമെന്ന ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി.

സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതു സ്വത്ത് ആണെന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണ അയ്യരുടെ നേതൃത്വത്തില്‍ ഉള്ള ബെഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.

അതേസമയം, സ്വകാര്യ ഭൂമികളില്‍ ചിലത് പൊതു സ്വത്ത് ആണെന്ന് വിലയിരുത്താം എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഏത് വിഷയത്തിന് വേണ്ടിയാണോ ഏറ്റെടുക്കുന്നത്, അതിന്റെ കാര്യ ഗൗരവം അനുസരിച്ചായിരിക്കും ഇത്തരം നടപടികളെടുക്കുക എന്നും കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ 9 അംഗ ബെഞ്ചിന്റെത് ആണ് വിധി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും ബി വി നാഗരത്‌നയ്ക്കും പുറമേ ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സുധാംശു ദൂലിയ, ജെ.ബി. പാര്‍ദിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍, സതീഷ് ചന്ദ്ര ശര്‍മ, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍. ആറ് പേര്‍ ഈ വിധിയോട് യോജിക്കുകയും രണ്ട് പേര്‍ ഭിന്ന വിധിയെഴുതുകയും ചെയ്തു.

1978ല്‍ അന്നത്തെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരാണ് സ്വകാര്യ സ്വത്തുക്കള്‍ ജനനനന്മയ്ക്കായി ഏറ്റെടുക്കാമെന്ന വിധി പുറപ്പെടുവിച്ചത്.

വിധി നിലനില്‍ക്കുന്നത് സ്വകാര്യ വ്യക്തികള്‍ക്ക് തിരിച്ചടിയാണെന്നും സ്വകാര്യ നിക്ഷേപത്തെ അകറ്റുമെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.