play-sharp-fill
വിദേശത്ത് പഠിക്കാന്‍ പോകുന്നവരുടെ കൃത്യമായ പേരുവിവരം നോര്‍ക്കയുടെ കൈയ്യില്‍ ഇല്ല ;വിദേശത്ത് പോകുന്ന എല്ലാവരും നിര്‍ബന്ധമായും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണം – പി.ശ്രീരാമകൃഷ്ണന്‍

വിദേശത്ത് പഠിക്കാന്‍ പോകുന്നവരുടെ കൃത്യമായ പേരുവിവരം നോര്‍ക്കയുടെ കൈയ്യില്‍ ഇല്ല ;വിദേശത്ത് പോകുന്ന എല്ലാവരും നിര്‍ബന്ധമായും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണം – പി.ശ്രീരാമകൃഷ്ണന്‍

സ്വന്തം ലേഖിക
കൊച്ചി:യുക്രൈനില്‍ കുടങ്ങിയ 247 മലയാളി വിദ്യാര്‍ത്ഥികളെ മാര്‍ച്ച്‌ ഒന്ന് വരെ തിരിച്ചെത്തിക്കാനായെന്ന് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ .

ഇന്ന് ഏഴ് വിമാനങ്ങള്‍ കൂടി യുക്രൈന്‍റെ സമീപരാജ്യങ്ങളില്‍ നിന്നായി എത്തുന്നുണ്ട്.

ദില്ലിയിലും മുംബൈയിലുമായി എത്തുന്ന വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് കൊണ്ടു വരാനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3500-ലേറെ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ നിന്നും മടങ്ങിയെത്താനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ 152 പേര്‍ മാത്രമാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം യുക്രൈനില്‍ പഠനത്തിനായി പോയതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

വിദേശത്ത് പഠിക്കാന്‍ പോകുന്നവരുടെ കൃത്യമായ പേരുവിവരം നോര്‍ക്കയുടെ കൈയ്യില്‍ ഇല്ല. വിദേശത്ത് പോകുന്ന എല്ലാവരും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.