play-sharp-fill
നോഹ ലൈല്‍സ് വേഗരാജാവ്; ഒളിമ്പിക്‌സിലെ പുരുഷന്‍മാരുടെ 100 മീറ്ററില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കി

നോഹ ലൈല്‍സ് വേഗരാജാവ്; ഒളിമ്പിക്‌സിലെ പുരുഷന്‍മാരുടെ 100 മീറ്ററില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കി

സ്വന്തം ലേഖകൻ

പാരീസ്: പാരീസില്‍ അമേരിക്കയുടെ നോഹ ലൈല്‍സ് വേഗരാജാവ്. ഒളിമ്പിക്‌സിലെ പുരുഷന്‍മാരുടെ 100 മീറ്ററില്‍ നോഹ ലൈല്‍സ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി. 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് താരം ഒന്നാമതെത്തിയത്. ജമൈക്കയുടെ കിഷെയ്ന്‍ തോംസണ്‍ വെള്ളിയും അമേരിക്കയുടെ ഫ്രഡ് കെര്‍ലി വെങ്കലവും സ്വന്തമാക്കി.

തോംസണ്‍ 9.79 സെക്കന്റ് സമയം കുറിച്ചപ്പോള്‍ ഫ്രഡ് കെര്‍ലി 9.81 സെക്കന്റില്‍ ഫിനിഷ് ചെയ്തു. കിഷെയ്ന്‍ തോംസണെ 0.005 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നോഹ പിന്തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററിൽ ഒരു ലോകചാമ്പ്യൻ അവതരിക്കുന്നത്. നോഹ ലൈൽസിന്റെ ഏറ്റവും മികച്ച സമയമാണ് പാരീസിൽ കുറിച്ചത്.

കഴിഞ്ഞ മാസം 9.81 സെക്കൻഡിന് നൂറുമീറ്റർ ലൈൽസ് ഓടിയെത്തിയിരുന്നു. നോഹയുടെ ആദ്യ ഒളിമ്പിക് സ്വർണ മെഡലാണിത്. ടോക്യോ ഒളിമ്പിക്‌സിൽ 200 മീറ്ററിൽ വെങ്കലം നേടിയിരുന്നു. ടോക്യോ ഒളിമ്പിക്‌സിലെ ചാമ്പ്യൻ ലമോന്റ് മാഴ്‌സെൽ ജേക്കബ്‌സിന് (9.85) അഞ്ചാമതായിഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളു.