play-sharp-fill
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു; ഇന്ന് ലോക്ക് ഡൗണ്‍ ഇല്ലാത്ത ഞായറാഴ്ച്ച

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു; ഇന്ന് ലോക്ക് ഡൗണ്‍ ഇല്ലാത്ത ഞായറാഴ്ച്ച

സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതിനാൽ ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇല്ല. കാര്യങ്ങള്‍ അതിവേഗം പൂര്‍വ്വസ്ഥിതിയിലെത്തുകയാണ്.

നിയന്ത്രണങ്ങളില്‍ പലതും ഒഴിവാക്കിയതോടെ കേരളം പൂര്‍ണ തോതില്‍ തുറന്നു. കഴിഞ്ഞ ആഴ്ചകളില്‍ നിലനിന്നിരുന്ന വാരാന്ത്യ നിയന്ത്രണം കൂടി ഒഴിവാക്കിയതോടെ ടൂറിസം കേന്ദ്രങ്ങളും ബീച്ചുകളുമടക്കം വീണ്ടും സജീവമാകും.

കൊവിഡ് മൂന്നാം തരംഗത്തില്‍ നിയന്ത്രണമില്ലാത്ത ആദ്യ ഞായറാഴ്ചയാണ് ഇന്ന്. കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് അവലോകനയോഗമാണ് വാരാന്ത്യ നിയന്ത്രണം ഒഴിവാക്കാന്‍ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച്ച അങ്കനവാടികള്‍ മുതല്‍ സ്‌കൂളുകള്‍ വരെ തുറക്കുന്നതും ഉത്സവങ്ങള്‍ക്ക് കൂടുതല്‍ പേരെ അനുവദിച്ചതും കേസുകള്‍ പെട്ടെന്ന് കുറയുന്ന പശ്ചാത്തലത്തിലാണ്.

അതേസമയം ഇന്നലെ സംസ്ഥാനത്ത് 15,184 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. 73,965 സാമ്ബിളുകളാണ് പരിശോധിച്ചത്.