play-sharp-fill
അപേക്ഷകള്‍ കൂടി ; ഓണത്തിന് പൊലീസുകാർക്ക് അവധിയില്ല: ഉത്തരവുമായി പൊലീസ് മേധാവി

അപേക്ഷകള്‍ കൂടി ; ഓണത്തിന് പൊലീസുകാർക്ക് അവധിയില്ല: ഉത്തരവുമായി പൊലീസ് മേധാവി

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഓണത്തിന് പൊലീസുകാര്‍ക്ക് അവധി നല്‍കില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത്. സെപ്റ്റംബര്‍ 14 മുതല്‍ 18 വരെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കില്ലെന്നാണ് ഉത്തരവിലുള്ളത്.

ഓണക്കാലം പ്രമാണിച്ച് പൊലീസുകാര്‍ നീണ്ട അവധി ചോദിച്ച് മുന്‍കൂര്‍ അപേക്ഷകള്‍ നല്‍കിയിരുന്നു. അപേക്ഷകള്‍ കൂടിയ സാഹചര്യത്തിലാണ് ഉത്തരവിടുന്നതെന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ പൊലീസുകാരുടെ എണ്ണം പരിമിതമാണെന്നും ആ സാഹചര്യത്തില്‍ കുറച്ച് പൊലീസുകാരെ വച്ച് ഓണക്കാലത്ത് അധിക സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്നും ഉത്തരവില്‍ എസ്പി വി അജിത്ത് വ്യക്തമാക്കി.