കോടികൾ കൊയ്ത് കൊഴുമ്മൽ രാജീവൻ ; മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുൾ ;ന്നാ താന്‍ കേസ് കൊട് മികച്ച വിജയത്തിലേക്ക്
സ്വന്തം ലേഖിക
കോട്ടയം :കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്.
മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് രതീഷ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രവുമായി എത്തുന്നത്. കുഞ്ചാക്കോ ബോബന്‍ വ്യത്യസ്‌തമായ വേഷപ്പകര്‍ച്ചയിലെത്തിയ ചിത്രം കൗതുകമുണര്‍ത്തുന്ന പ്രമേയവുമായാണ് എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രമായിട്ടാണ് ചാക്കോച്ചന്‍ ചിത്രത്തിലെത്തുന്നത്. മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുള്ളായാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇപ്പോളിതാ, പ്രേക്ഷകരുടെ ആവശ്യമനുസരിച്ച് സിനിമയുടെ പ്രദര്‍ശനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കാണികളുടെ വര്‍ദ്ധനവ് അനുസരിച്ചാണ് കൂടുതല്‍ സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ആദ്യ ദിനത്തില്‍1.25 കോടിയും രണ്ട് ദിവസം കൊണ്ട് 2. 71 കോടി രൂപയും ചിത്രം കളക്‌ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
തമിഴ് നടി ഗായത്രി ശങ്കറാണ് ചിത്രത്തില്‍ നായികയായെത്തിയത്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.