സി എ എ നടപ്പാക്കില്ലെന്നത് എൽ ഡി എഫിന്റെ ഇലക്ഷൻ സ്റ്റണ്ട് മാത്രമാണെന്ന് കൊല്ലത്തെ യു ഡി എഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ.
കൊല്ലം : സി എ എ നടപ്പിലാക്കില്ലെന്ന് എൽഡിഎഫ് പ്രചരണം ഇലക്ഷൻ സ്റ്റണ്ട് മാത്രമാണെന്ന് കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ.സി എ എ യുമായി ബന്ധപ്പെട്ട ചർച്ചകളിൽ യുഡിഎഫ് എംപിമാർ പങ്കെടുത്തില്ല എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.കേരള രാഷ്ട്രീയത്തെ സി പി എം വർഗീയവത്കരിക്കുകയാണേന്നും അദ്ദേഹം പറഞ്ഞു.
‘പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്ന സമയത്ത് കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കുന്നതിന് പകരം മുഖ്യമന്ത്രി കള്ള പ്രചരണങ്ങൾ നടത്തുകയാണ്’.സി എ എ ബില്ല് പാർലമെൻറ് അവതരിപ്പിച്ചപ്പോൾ അതിന് അവതരണ അനുമതി നൽകരുതെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് മുന്നോട്ടുവന്നത് താനും ശശി തരൂരും മാത്രമാണ്.ഒരു സിപിഎം നേതാവിനെ പോലും ഞാൻ അവിടെ കണ്ടില്ല.
‘പല്ലും നഖവും ഉപയോഗിച്ച് നിശിതമായി വിമർശിക്കുകയും ക്യാമ്പയിൻ നടത്തുകയും ചെയ്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ നേതൃത്വത്തെയാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇങ്ങനെ വിമർശിക്കുന്നത്’ പ്രേമചന്ദ്രൻ കടുത്ത ഭാക്ഷയിൽ തന്നെയാണ് മുഖ്യമന്ത്രിയുടെ വാക്കുകളോട് പ്രതികരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group