വൈദേശിക സവർണതൻക്ക് മുന്നിൽ കീഴാളന്റെ ചരിത്രം ലോകത്തിന് പഠിപ്പിച്ച അതുല്യ ചരിത്രകാരനാണ് ദളിത് ബന്ധു എൻ കെ ജോസ്:മുഹമ്മദ് സിയാദ്
കോട്ടയം:വൈദേശിക സവർണ പരിഷ്ക്കാരങ്ങൾ ചരിത്രം ഭരിക്കുമ്പോൾ കീഴാളന്റെ പാരമ്പര്യം ചരിത്രത്തിൽ വഹിച്ച പങ്ക് ലോകത്തെ പഠിപ്പിച്ച അതുല്യ ചരിത്രകാരനായിരുന്നു ദളിത് ബന്ധു എൻ കെ ജോസ് എന്ന് എസ് ഡി പി ഐ കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്.
ചരിത്ര സമരങ്ങളെയും ആധുനിക കേരള ചരിത്രത്തെയും ദളിത് പക്ഷത്ത് നിന്ന് പുനർ വായന നടത്തിയതും അദ്ദേഹം 140 ൽ അധികം ചരിത്ര സാമൂഹ്യ ഗ്രന്ഥങ്ങൾ മലയാളിക്ക് സമ്മാനിച്ചതിലൂടെ ഇന്ത്യയുടെ ഭാവി കീഴാളന്റെത് കൂടിയാണെന്ന ചരിത്ര സത്യം യാഥാർഥ്യമാക്കുകയായിരുന്നു.നിലപാടുകളിൽ വിട്ട് വീഴ്ചയില്ലാത്ത അദ്ദേഹം എസ് ഡി പി ഐ മുന്നോട്ട് വയ്ക്കുന്ന ദളിത് പിന്നാക്ക രാഷ്ട്രീയത്തോട് ഐക്യപ്പെടുന്ന നിലപാടായിരുന്നു.കോട്ടയം ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്ന വ്യക്തി കൂടിയായിരുന്നുവെന്നും 2022 ലെ ഡോ അംബേദ്കർ ദിനചാരണത്തിൽ പാർട്ടിയുടെ ഡോ അംബേദ്കർ സ്മൃതി അവാർഡ് നൽകിയ വ്യക്തികൂടിയായിരുന്നുദളിത് ബന്ധു എൻ കെ ജോസ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.