നിയന്ത്രണം നീക്കാത്തതിനാല്‍ വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിലെത്തുന്ന സഞ്ചാരികള്‍ ടിക്കറ്റ് ലഭിക്കാതെ നിരാശയോടെ മടങ്ങുന്നു.
സ്വന്തം ലേഖകൻ
മാനന്തവാടി: നിയന്ത്രണം നീക്കാത്തതിനാല്‍ വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിലെത്തുന്ന സഞ്ചാരികള്‍ ടിക്കറ്റ് ലഭിക്കാതെ നിരാശയോടെ മടങ്ങുന്നു.
അവധിക്കാലമായതിനാല്‍ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകുന്നത്. ഡി.ടി.പി.സിക്ക് കീഴിലും വനംവകുപ്പിനു കീഴിലുമായി ദിനംപ്രതി 1080 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. സാധാരണ ദിവസങ്ങളില്‍ രാവിലെ 10.30ഓടെ ടിക്കറ്റുകള്‍ തീരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവധി ദിവസങ്ങളില്‍ രാവിലെ 8.30ഓടെ ടിക്കറ്റ് വിതരണം പൂര്‍ത്തിയാകും. രാവിലെ ഏഴു മുതലാണ് ടിക്കറ്റ് വിതരണം ആരംഭിക്കുക. ഇതൊന്നുമറിയാതെ കേരളത്തിനകത്തും പുറത്തു നിന്നുമായി കുട്ടികളും സ്ത്രീകളുമടക്കമുള്ള നൂറുകണക്കിന് സഞ്ചാരികള്‍ ദിനേന ഇവിടെയെത്തി മടങ്ങുകയാണ്.
2017ല്‍ ഭരണകക്ഷിയായ സി.പി.എമ്മും സി.പി.ഐയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദ്വീപ് അടച്ചിട്ടിരുന്നു. സര്‍ക്കാര്‍ തലത്തില്‍ നിരവധി തവണ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രണ്ടിടങ്ങളില്‍നിന്നായി 540 ആളുകളെ വീതം പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയത്. അതിന് മുമ്ബ് സഞ്ചാരികള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നില്ല. അതിനാല്‍ നല്ല വരുമാനമായിരുന്നു ഡി.ടി.പി.സിക്കും വനസംരക്ഷണ സമിതിക്കും ലഭിച്ചിരുന്നത്.
പുല്‍പള്ളി പാക്കം വഴിയും കാട്ടിക്കുളം പാല്‍വെളിച്ചം വഴിയുമായി രണ്ടു ഭാഗങ്ങളിലൂടെയാണ് കുറുവ ദ്വീപിലേക്ക് പ്രവേശനമുള്ളത്. ഇരു ഭാഗത്തും ചങ്ങാട സര്‍വിസുള്ളതാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. എല്ലാവിധ സുരക്ഷ സംവിധാനവും ഒരുക്കിയാണ് സഞ്ചാരികളെ ചങ്ങാടത്തിലേക്ക് കയറ്റാറുള്ളൂ.
900 ഏക്കറോളം വിസ്തൃതൃതിയുള്ള ദ്വീപാണ് കുറുവ. നിലവിലെ നിയന്ത്രണങ്ങളെടുത്ത് മാറ്റണമെന്നാണ് സഞ്ചാരികളും പ്രദേശവാസികളും ഒരുപോലെ ആവശ്യപ്പെടുന്നത്.