മന്ത്രി എം.ബി രാജേഷിന്‍റെ പ്രസംഗം നീളുന്നുവെന്ന് ഓര്‍മപ്പെടുത്തി സ്പീക്കര്‍; മുന്‍ സ്‌പീക്കറിന് എ എന്‍ ഷംസീറിന്‍റെ റൂളിങ്; ചിരിയടക്കാനാവാതെ നിയമസഭാംഗങ്ങള്‍

മന്ത്രി എം.ബി രാജേഷിന്‍റെ പ്രസംഗം നീളുന്നുവെന്ന് ഓര്‍മപ്പെടുത്തി സ്പീക്കര്‍; മുന്‍ സ്‌പീക്കറിന് എ എന്‍ ഷംസീറിന്‍റെ റൂളിങ്; ചിരിയടക്കാനാവാതെ നിയമസഭാംഗങ്ങള്‍

സ്വന്തം ലേഖിക

തിരുവനന്തപുരം∙ സഭയില്‍ ചിരിപടര്‍ത്തി മുന്‍ സ്പീക്കറെ നിയന്ത്രിക്കാനുള്ള സ്പീക്കറുടെ ശ്രമം.

മന്ത്രി എം.ബി.രാജേഷിന്‍റെ പ്രസംഗം നീളുന്നുവെന്ന് ഓര്‍മപ്പെടുത്തിയ സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ ഇടപെടല്‍ സഭാംഗങ്ങളില്‍ ചിരിപടര്‍ത്തി. മുന്‍പ് ഷംസീറിന്‍റെ പ്രസംഗം നീളുമ്പോള്‍ കര്‍ശന നിലപാട് എടുത്തിരുന്ന സ്പീക്കറായിരുന്നു എം.ബി.രാജേഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, അനധികൃത നിയമനം സംഘടിതമായ വ്യാജ പ്രചാരണമാണെന്ന് മന്ത്രി എം ബി രാജേഷ് സഭയില്‍ പറഞ്ഞു. പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് പി സി വിഷ്ണുനാഥ് എംഎല്‍എ നോട്ടീസ് നല്‍കിയതിന് പിന്നാലെ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങളുണ്ടായെന്നും ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

മേയര്‍ ആര്യാ രാജേന്ദ്രന്റേതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഇതുസംബന്ധിച്ച്‌ മേയര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും, അനധികൃതമായ നിയമനങ്ങളുണ്ടെങ്കില്‍ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.