play-sharp-fill
‘റംബൂട്ടാനേ നീ തീര്‍ന്നെടാ..’; വിപണിയില്‍ റംബൂട്ടാന് വിലയിടിവ്; വാങ്ങാന്‍ ആളില്ല; ദുഷ്പ്രചരണം നടത്തി കര്‍ഷകരെയും വ്യാപാരികളെയും ദ്രോഹിക്കരുതെന്ന് വിവിധ സംഘടനകള്‍

‘റംബൂട്ടാനേ നീ തീര്‍ന്നെടാ..’; വിപണിയില്‍ റംബൂട്ടാന് വിലയിടിവ്; വാങ്ങാന്‍ ആളില്ല; ദുഷ്പ്രചരണം നടത്തി കര്‍ഷകരെയും വ്യാപാരികളെയും ദ്രോഹിക്കരുതെന്ന് വിവിധ സംഘടനകള്‍

സ്വന്തം ലേഖകന്‍

കോട്ടയം: വവ്വാല്‍ കടിച്ച റംബൂട്ടാന്‍ പഴത്തില്‍ നിന്നാണ് നിപബാധ ഉണ്ടായതെന്ന സംശയത്തോടെ വിപണിയില്‍ റംബൂട്ടാന്‍ വാങ്ങാന്‍ ആളില്ലാതായി. കിലോയ്ക്ക് നൂറ്റിയമ്പത് രൂപയിലധികം വില ലഭിച്ചിരുന്ന റംബൂട്ടാന്‍ വാങ്ങാന്‍ ആളില്ലാതെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് ചെറുകിട കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍. ശാസ്ത്രീയമായ വിശദീകരണം പോലും കേള്‍ക്കാതെ ദുഷ്പ്രചരണം നടത്തി വ്യാപാരികളെയും റംബൂട്ടാന്‍ കര്‍ഷകരെയും ദ്രോഹിക്കരുതെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

വവ്വാലുകളോ മറ്റ് പക്ഷികളോ ഭക്ഷിച്ച പഴങ്ങള്‍ ഉപേക്ഷിക്കുകയാണ് വേണ്ടത്. പൂര്‍ണ്ണമായും പഴങ്ങള്‍ ആഹാരത്തില്‍ നിന്നും ഒഴിവാക്കേണ്ടതില്ല. ഇത്തരത്തിലുള്ള യാതൊരു നിര്‍ദ്ദേശവും ഇതുവരെ ആരോഗ്യവകുപ്പ് നല്‍കിയിട്ടുമില്ല. നിപ ബാധയുടെ ആദ്യ ഘട്ടത്തിലും പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന വ്യാപാരികളും കര്‍ഷകരും വിലയ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു. ട്രോളുകള്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നതിനാല്‍ ആളുകള്‍ക്കും പഴവര്‍ഗങ്ങള്‍ വാങ്ങാന്‍ വിമുഖതയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സംസ്ഥാനത്ത് നിപ ഉറവിടം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുകയാണ്. വവ്വാലുകളെ കണ്ടെത്തി സ്രവ സാംപിള്‍ ശേഖരിക്കാനായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ചാത്തമംഗലം പാഴൂരിലെത്തിയിരുന്നു. സ്രവം സ്വീകരിച്ച് ഭോപാലിലെ ലാബിലയച്ച് പരിശോധിച്ചു. വവ്വാലുകളില്‍നിന്നും പന്നികളില്‍നിന്നുമാണ് നിപ വൈറസ് ബാധ പകരുന്നത് എന്നതിനാല്‍ രോഗം സ്ഥിരീകരിച്ച മേഖലയില്‍ കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും.