വളർത്തു നായയുടെ കടിയേറ്റ് പേയിളകിയ ഒൻപതു വയസുകാരൻ മരിച്ചു; കുട്ടി മരിച്ചത് പേപ്പട്ടി കടിച്ചിട്ടും കുത്തിവയ്പ് എടുക്കാതിരുന്നതിനാൽ

വളർത്തു നായയുടെ കടിയേറ്റ് പേയിളകിയ ഒൻപതു വയസുകാരൻ മരിച്ചു; കുട്ടി മരിച്ചത് പേപ്പട്ടി കടിച്ചിട്ടും കുത്തിവയ്പ് എടുക്കാതിരുന്നതിനാൽ

സ്വന്തം ലേഖിക

കൊല്ലം: വളർത്തു നായയുടെ കടിയേറ്റ ഒൻപതു വയസുകാരൻ പേയിളകി മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസൽ (9) ആണ് മരിച്ചത്. കഴിഞ്ഞ മാർച്ചിലാണ് കുട്ടിക്ക് വീട്ടിലെ വളർത്തു നായയുടെ കടിയേറ്റത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കുട്ടി ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു. സമീപ പ്രദേശത്ത് പേപ്പട്ടി കടിച്ച പലരും ചികിൽസതേടിയിട്ടും കുട്ടിയുടെ ബന്ധുക്കൾ ഇത് ഗൗരവത്തിലെടുത്തില്ല. കുട്ടിയെ കടിച്ച നായയേയും അടിച്ചോടിച്ചു വിട്ടതായി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ച മുമ്പ് കുട്ടി ജലത്തോട് ഭയം കാണിച്ചതോടെയാണ് സംശയം ഉയർന്നത്. അസുഖം മൂർഛിച്ച കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.