ഐഎസ് തീവ്രവാദി നിമിഷ ഫാത്തിമ മോചിതയായി; മകളെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അമ്മ ബിന്ദു സമ്പത്ത്; സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കടുത്ത എതിര്‍പ്പ്; സംഘത്തിലെ എല്ലാവരും ചാവേര്‍ ആക്രമണത്തിന് പരിശീലനം ലഭിച്ചവര്‍

ഐഎസ് തീവ്രവാദി നിമിഷ ഫാത്തിമ മോചിതയായി; മകളെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അമ്മ ബിന്ദു സമ്പത്ത്; സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കടുത്ത എതിര്‍പ്പ്; സംഘത്തിലെ എല്ലാവരും ചാവേര്‍ ആക്രമണത്തിന് പരിശീലനം ലഭിച്ചവര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം/ കാബൂള്‍: ഐഎസ്സില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ നിമിഷ ഫാത്തിമ ജയില്‍ മോചിതയായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. നിമിഷയെ പാര്‍പ്പിച്ച അഫ്ഗാനിലെ കാബൂളിലുള്ള ജയില്‍ താലിബാന്‍ തകര്‍ത്തിരുന്നു. നിമിഷ എവിടെയെന്ന കാര്യത്തില്‍ ഇതുവരെയും ആര്‍ക്കും ഒരു വ്യക്തതയും ഇല്ല. നിമിഷാ ഫാത്തിമയ്ക്ക് ഒരു കുഞ്ഞുമുണ്ട്.

കുടുംബത്തിന് നിമിഷ ഫാത്തിമയെക്കുറിച്ച് ഒരു വിവരവും ഈ നിമിഷം വരെ ലഭിച്ചിട്ടില്ലെന്ന് അമ്മ ബിന്ദു പറഞ്ഞു. മകളെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. നിമിഷ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കാമെന്നും അമ്മ ബിന്ദു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കടുത്ത എതിര്‍പ്പെന്നാണ് സൂചന.

ചാവേര്‍ ആക്രമണത്തിന് പരിശീലനം സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ട്. സ്വന്തം രാജ്യത്ത് ഐഎസിനായി പ്രവര്‍ത്തിക്കാനാണ് ഭീകരസംഘടനയുടെ നേതൃത്വം ഇവര്‍ക്ക് അവസാനം നിര്‍ദ്ദേശം നല്കിയതെന്നും ഏജന്‍സികള്‍ പറയുന്നു.

മുന്‍ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വെയ്ദ തീവ്രവാദികളടക്കം ആയിരക്കണക്കിന് പേരെയാണ് ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ താലിബാന്‍ കാബൂള്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചത്. പുള്‍-എ-ചര്‍ക്കി എന്ന കാബൂള്‍ ജയിലിലായിരുന്നു നിമിഷ ഫാത്തിമ ഉണ്ടായിരുന്നതെന്നാണ് സൂചന. ഇവിടെ അയ്യായിരത്തോളം തടവുകാരാണ് ഉണ്ടായിരുന്നത്.

അല്‍ ഖ്വെയ്ദയിലെയും താലിബാനിലെയും ഐഎസ് അടക്കമുള്ള മറ്റ് തീവ്രവാദസംഘടനകളിലെയും പ്രവര്‍ത്തകരെ പാര്‍പ്പിച്ചിരിക്കുന്നത് ഇവിടത്തെ ഉന്നതസുരക്ഷാ സെല്ലുകളിലാണ്.
നിലവില്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയിലാണ്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിരിക്കുകയാണ് ഹൈക്കോടതി. ഇതിനെല്ലാമിടയിലാണ് അഫ്ഗാനിലെ സ്ഥിതിഗതികള്‍ തീര്‍ത്തും അപ്രതീക്ഷിതമായി മാറിമറിഞ്ഞത്.