play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 50കാരന് 35 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച്‌ കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 50കാരന് 35 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച്‌ കോടതി

മലപ്പുറം: നിലമ്പൂരിൽ ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷ വിധിച്ച്‌ കോടതി. കേസില്‍ 50കാരനായ പൂക്കോട്ടുംപാടം സ്വദേശി രാജനെയാണ് നിലമ്ബൂർ ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

പ്രതിക്ക് ജഡ്ജ് കെ പി ജോയ് 35 വർഷവും മൂന്ന് മാസവും കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. പൂക്കോട്ടുംപാടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു വിധി.

പിഴയായി ചുമത്തിയ തുക അതിജീവിതക്ക് നല്‍കണം. പിഴ അടക്കാത്ത പക്ഷം 15 മാസം കൂടി ശിക്ഷ അനുഭവിക്കണം. പൂക്കോട്ടുംപാടം പോലീസ് ഇൻസ്‌പെക്ടർ കെ എൻ സുകുമാരനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സാം കെ ഫ്രാൻസിസ് ഹാജരായി. ലൈസണ്‍ വിങ്ങിലെ സീനിയർ സിവില്‍ പൊലീസ് ഓഫിസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രല്‍ ജയിലിലേക്ക് അയച്ചു.